കോഴിക്കോട്: വട്ടോളിയില്‍ നിയന്ത്രണം വിട്ട കാറിടിച്ച് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
വൈകിട്ട് നാലോടെയാണ് സംഭവം. സ്കൂള്‍ വിട്ട് വീട്ടിലേയ്ക്ക് മടങ്ങിയ വിദ്യാര്‍ഥികളെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. വിദ്യാര്‍ഥികളെ ഇടിച്ച ശേഷം കാര്‍ സമീപത്തെ ഇലട്രിക് പോസ്റ്റിലും ഇടിച്ചു മറിയുകയായിരുന്നു. കുട്ടികളുടെ മൃതദേഹങ്ങള്‍ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post