ആംസ്റ്റര്‍ഡാം: ദക്ഷിണ ചൈനാക്കടല്‍ മേഖലയില്‍ പരമാധികാരമുണ്ടെന്ന ചൈനയുടെ അവകാശവാദം ഹേഗിലുള്ള രാജ്യാന്തര കോടതി തള്ളി. എണ്ണ, ധാതുക്കള്‍, മത്സ്യസമ്പത്ത് തുടങ്ങിയവയാല്‍ സമ്പന്നമായ മേഖലയുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കേണ്ടി വരുമെന്ന് രാജ്യാന്തര കോടതി വ്യക്തമാക്കി. ചൈനയുടെ ചരിത്രപരമായ അവകാശവാദത്തിന് നിയമപരമായ യാതൊരു അടിസ്ഥാനവുമില്ലെന്നും 474 പേജുള്ള ഉത്തരവില്‍ പറയുന്നു.
മേഖലയില്‍ പരമാധികാരം ഉണ്ടെന്ന ചൈനയുടെ അവകാശവാദത്തിനെതിരെ ഫിലിപ്പൈന്‍സാണ് രാജ്യാന്തര കോടതിയില്‍ പരാതി നല്‍കിയിരുന്നത്.
എന്നാല്‍ ഉത്തരവ് അംഗീകരിക്കില്ലെന്ന് ചൈന വ്യക്തമാക്കി. തര്‍ക്ക പ്രദേശം സംബന്ധിച്ച തെറ്റായ കോടതിവിധിയാണ് രാജ്യാന്തര കോടതിയില്‍നിന്ന് ഉണ്ടായിട്ടുള്ളതെന്നും ചൈന അഭിപ്രായപ്പെട്ടു.
Discussion about this post