കൊച്ചി : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ട തീഗോളത്തിന്റെ അവശിഷ്ടങ്ങള്‍ ഭൂമിയില്‍ കണ്ടെത്തിയാല്‍ അവയില്‍ കൈകൊണ്ട് തൊടരുതെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ. അവശിഷ്ടങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ 04712331639 എന്ന നമ്പറിലോ അടുത്ത പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.
ഇന്നലെ രാത്രി 10.30 ഓടെയാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീഗോളം ദൃശ്യമായത്. തിരുവനന്തപുരം കോഴിക്കോട് വരെയുള്ള ജില്ലകളുടെ വിവിധ ഭാഗങ്ങളിലാണ് തീഗോളം കണ്ടത്. എറണാകുളത്താണ് വലിയ രീതിയില്‍ തീഗോളം കണ്ടതായി നാട്ടുകാര്‍ പറയുന്നു. ചെറിയ ഭൂമികുലുക്കം ഉണ്ടായെന്നും അഭ്യൂഹമുണ്ട്.
എറണാകുളത്ത് വൈപ്പിന്‍, പറവൂര്‍ കോലഞ്ചേരി, കൊച്ചി നഗരം, ഫോര്‍ട്ട് കൊച്ചി, വില്ലിങ്ടണ്ഐലന്റ്, എന്നിവിടങ്ങളിലാണ് തീഗോളം കണ്ടത്. പത്തനംതിട്ട അഴൂര്‍ ഭാഗം, ഉള്ളന്നൂര്‍ തേരകത്തിനാല്‍, ഇലവുംതിട്ട നെടിയകാലാ എന്നിവിടങ്ങളിലും മറ്റു നിരവധി സ്ഥലത്തും തീഗോളം കണ്ടു.
സംഭവത്തില്‍ ആശങ്കപ്പെടാനില്ലെന്ന് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്ന് എറണാകുളം ജില്ലാ കളക്ടറും അറിയിച്ചു.
അതേസമയം, ആകാശത്ത് പ്രത്യക്ഷപ്പെട്ടത് ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടമാകാമെന്ന് ശാസ്ത്രഞ്ജര്‍ പ്രതികരിച്ചു. അതിനിടെ മൂവാറ്റുപുഴയ്ക്ക് സമീപം വലമ്പൂരില്‍ ഉല്‍ക്ക പതിച്ചതായി നാട്ടുകാര്‍ അറിയിച്ചു. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദേശം നല്കി.
Discussion about this post