ഡല്‍ഹി: വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ നിറയുന്ന വിശ്വഹിന്ദു പരിഷത്ത് മുന്‍ നേതാവ് സാധ്വി പ്രാചി വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി രംഗത്ത്. ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെതിരെയാണ് ഇത്തവണ സാധ്വിയുടെ ആക്രമണം. സാക്കിര്‍ നായിക്കിന്റെ തല വെട്ടുന്നവര്‍ക്ക് താന്‍ 50 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് സാധ്വി പ്രാചി പ്രഖ്യാപിച്ചു.
സാക്കിര്‍ നായിക് ഇന്ത്യയുടെ ഏറ്റവും വലിയ ശത്രുവാണെന്ന് പറഞ്ഞ സാധ്വി എല്ലാ ഇസ്ലാമിക ഗുരുക്കന്മാരെയും കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. സാക്കിര്‍ നായിക്ക് പണ്ഡിതന് ചമഞ്ഞു തീവ്രവാദം വളര്‍ത്തുകയാണ്. ആരെങ്കിലും സൗദി അറേബ്യയില്‍ പോകുന്നുണ്ടെങ്കില്‍ സാക്കിര്‍ നായിക്കിന്റെ തല വെട്ടിയെടുത്ത് ഭാരതത്തില്‍ കൊണ്ട് വന്നാല്‍ താന്‍ 50 ലക്ഷം രൂപ നല്‍കുമെന്നാണ് സാധ്വി സ്വകാര്യ ഹിന്ദി ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്. നേരത്തെ മുസ്ലിം വിമുക്തഭാരതമാണ് ലക്ഷ്യമെന്ന സാധ്വിയുടെ പ്രസ്താവന വലിയ വിവാദമായിരുന്നു.
Discussion about this post