മുംബൈ: ഇസ്ലാമിക മതപ്രഭാഷകന് സാകിര്‍ നായിക് ഇന്ന് സ്കൈപ് വഴി മാധ്യമങ്ങളോട് സംസാരിക്കും. ഇപ്പോള്‍ സൗദിയില്‍ ഉള്ള സാക്കിര്‍ ഇന്ത്യയില്‍ എത്താനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് സ്കൈപ് വഴി മാധ്യമപ്രവര്‍ത്തകരെ കാണാന്‍ തീരുമാനിച്ചത്. നേരത്തെ ഹോട്ടലുകള്‍ വേദിക്ക് അനുമതി നിഷേധിച്ചതിനാല്‍ വാര്‍ത്താസമ്മേളനം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചിരുന്നു. പിന്നീട് രാത്രിയോടെയാണ് വേദിക്ക് അനുമതി ലഭിച്ചത്.
പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഉള്‍പ്പടെ നാലു ഹോട്ടലുകളാണ് സാക്കിര്‍ നായികിന് വേദി നിഷേധിച്ചിരുന്നത്. നേരത്തേ നിശ്ചയിക്കപ്പെട്ടിരുന്നെങ്കിലും ഇപ്പോള്‍ വേദി നല്കാന് കഴിയില്ലെന്ന നിലപാടായിരുന്നു മുംബൈയിലെ ഹോട്ടലുടമകള്‍ സ്വീകരിച്ചത്. അവസാന നിമിഷമുള്ള ഹോട്ടലുകളുടെ പിന്മാറ്റം നീതികേടാണെന്ന് ആരോപിച്ച് സാക്കിര്‍ നായികിനോട് അടുത്ത വൃത്തങ്ങളും രംഗത്തെത്തിയിരുന്നു. ഇത് തികച്ചും അനീതിയാണെന്ന് ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് പ്രതികരിച്ചു. ധാക്കയില്‍ ആക്രമണം നടത്തിയ ഭീകരരില്‍ ചിലര്‍ക്ക് സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ പ്രചോദനമായി എന്ന പ്രചരണം ബംഗ്ലാദേശില്‍ നേരത്തേ നടന്നിരുന്നു. ഇതേതുടര്‍ന്ന് നായിക്കിന്റെ പ്രസംഗം രഹസ്യാന്വേഷണ വിഭാഗം പരിശോധിച്ചു വരികയാണ്.
Discussion about this post