ചെന്നൈ: രജനീകാന്തിന്റെ പുതിയ ചിത്രം കബാലി ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്നത് ചെന്നൈ ഹൈക്കോടതി വിലക്കി. 225 വെബ്സൈറ്റുകള്‍ക്ക് കബാലിയുടെ ദൃശ്യങ്ങളടങ്ങിയ പേജ് പിന്‍വലിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്കി. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച 169 ഇന്റര്‍നെറ്റ് സേവനദാതാക്കളേയും വിലക്കിയിട്ടുണ്ട്.
കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാര്‍ക്കും ഇത് സംബന്ധിച്ച് കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ കര്‍ശന ശിക്ഷ നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്കി. 22ന് ചിത്രം തീയറ്റുകളിലെത്തും.
Discussion about this post