എസ്ഡിപിഐയെ ചൊല്ലി നിയമസഭയില്‍ വാക്ക് തര്‍ക്കം. എസ്ഡിപിഐ ആളെ കൊല്ലി സംഘടനകളില്‍ ഒന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ആളെ എളുപ്പത്തില്‍ കൊല്ലാന്‍ പരിശീലനം നല്കുന്ന സംഘടനയാണ് എസ്ഡിപിഐ. എസ്ഡിപിഐയ്ക്ക് സ്റ്റേഷനില്‍ ചായ ലഭിക്കുന്ന കാലം കഴിഞ്ഞെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
വേളത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടിയിരുന്നു. അതിനായി നല്കിയ നോട്ടീസില്‍ മറുപടി പറയവേയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. വേളത്തെ കൊലപാതകത്തില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പിടിയിലായിട്ടുണ്ടെന്നും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആസൂത്രിതമായ കൊലപാതകമാണോ ഇത് എന്നകാര്യത്തില്‍ വിശദമായ അന്വേഷണം നടത്താമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
എസ്ഡിപിഐയുടെ സ്വാധീനം സംസ്ഥാനത്ത് കൂടിവരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം എസ്ഡിപിയോട് സര്‍ക്കാരിന് മൃദു സമീപനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ആര്‍എസ്എസും എസ്ഡിപിഐയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും ചെന്നിത്തല ആരോപിച്ചു.
Discussion about this post