ഐഎസിന് വേണ്ടി ആളുകളെ റിക്രൂട്ട് ചെയ്യുന്ന സംഘടനയാണ് എസ്ഡിപിഐ എന്ന് നിയമസഭയില്‍ പ്രതിപക്ഷ ആരോപണം.പ്രതിപക്ഷത്ത് നിന്ന് പാറക്കല്‍ അബ്ദുള്ളയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടി കൊണ്ട് ആരോപണം ഉന്നയിച്ചത്.
ഐസിസിന് വേണ്ടി പോലും ആളുകളെ റിക്രൂട്ട് ചെയ്യപ്പെടുന്ന സംഘടനയാണ് എസ്.ഡി.പി.ഐയെന്നും മുസ്ലീംലീഗിനെ ക്ഷീണിപ്പിക്കാന്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ എസ്.ഡി.പി.ഐയെ കൂട്ടു പിടിക്കുകയാണെന്ന് പ്രമേയത്തിന് അവതരണാനുമതി തേടിക്കൊണ്ട് അബ്ദുള്ള പറഞ്ഞു. കുറ്റിയാടിയില്‍ നടന്ന കൊലപാതകത്തില്‍ പ്രത്യേക അന്വേഷണസംഘം അന്വേഷണം നടത്തണം. എസ്.ഡി.പി.ഐക്കൊപ്പമാണ് കുറ്റിയാടിയിലെ പോലീസെന്നും യൂത്ത് ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് പോലീസ് സ്റ്റേഷനില്‍ ബിരിയാണി വാങ്ങിക്കൊടുത്താണ് പോലീസ് സ്വീകരിച്ചതെന്നും അബ്ദുള്ള ആരോപിച്ചു. എസ്.ഡി.പി.ഐയുടെ പണത്തിന്റെ സ്വാധീനത്തിലാണ് കുറ്റിയാടിയിലെ പോലീസെന്നും അദ്ദേഹം ആരോപിച്ചു.
ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും എം.എല്‍.എ പറഞ്ഞു.
വേളത്ത് യൂത്ത് ലീഗ് പ്രവര്ത്തകന് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു എംഎല്‍എ അടിയന്തിര പ്രമേയത്തിന് അനുമതി തേടിയത്. ആളുകളെ എളുപ്പത്തില്‍ എങ്ങനെ കൊല്ലാം എന്ന് പഠിപ്പിക്കുന്ന സംഘടനയാണ് എസ്ഡിപിഐ എന്ന് മുഖ്യമന്ത്രി പിണറായി വിജയന് വിഷയത്തില്‍ മറുപടിയായി പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ എസ്ഡിപിഐയും രംഗത്തെത്തി. ആളെ കൊല്ലാന്‍ പഠിപ്പിക്കുന്ന സംഘടന എസ്ഡിപിഐ ആണെന്ന് എസ്ഡിപിഐ നേതാക്കള്‍ കോഴിക്കോട് പറഞ്ഞു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടത്തിയവരാണ് ഇക്കാര്യം പറയുന്നതെന്നും എസ്ഡിപിഐ സംസ്ഥാന നേതാവ് നസറുദ്ദീന്‍ എളമരം പറഞ്ഞു. ഏത് ജീവനായാലും അത് വിലപ്പെട്ടതാണ്. സിപിഎമ്മുകാര്‍ കൊലപാതകങ്ങള്‍ നടത്തുമ്പോള്‍ ന്യായീകരിക്കുകയും മറ്റുള്ളവരുടെ ഭാഗത്തുനിന്ന് അബദ്ധങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതും മുഖ്യമന്ത്രിയുടെ പദവിക്ക് യോജിക്കുന്നതല്ല. സത്യപ്രതിജ്ഞ അനുസരിച്ച് വിവേചനവും മുന്‍വിധികളുമില്ലാതെ പ്രവര്‍ത്തിക്കേണ്ടത് മുഖ്യമന്ത്രിയുടെ ബാധ്യതയാണെന്നും എളമരം പറഞ്ഞു.
Discussion about this post