പട്ന: ബീഹാറിലെ ഗയയിലെ ചകര്‍ബന്ദ വനമേഖലയില്‍ സ്ഫോടനം. സ്ഫോടനത്തില്‍ എട്ട് അര്‍ദ്ധ സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. സൈനികരും മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിനിടെയാണ് സ്ഫോടനമുണ്ടായത്. ഇവിടെ സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഉദ്യോഗസ്ഥരും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Discussion about this post