ഗുജറാത്തില്‍ ദളിത് യുവാക്കളെ ഗോരക്ഷാസമിതിക്കാര്‍ കെട്ടിയിട്ട് തല്ലിയ കേസില്‍ മുസ്ലിം യുവാവ് ഉള്‍പ്പടെ രണ്ട് പേര് കൂടി അറസ്റ്റിലായി. പതിനേഴ് വയസ്സുകാരനായ ഇയാളുടെ പേര് പുറത്ത് വിട്ടിട്ടില്ല. ഭാരത് ജലംസിംഗ് ഗോഹില്‍ എന്നയാളാണ് അറസ്റ്റിലായ രണ്ടാമന്.
വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് കൂടുതല്‍ അറസ്റ്റുകള്‍ നടക്കുന്നത്. പുറത്ത് വന്ന വീഡിയൊയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് മുസ്ലിം യുവാവിനെ അറസ്റ്റ് ചെയ്തത്. ഉന ടൗണില്‍ നാല് ദളിതുകളെ മര്‍ദ്ദിക്കുന്നവരുടെ കൂട്ടത്തില്‍ ഈ യുവാവും ഉണ്ട്. മര്‍ദ്ദനത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇയാള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.
ദളിത് മര്‍ദ്ദനത്തെ തുടര്‍ന്ന് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ട സൗരാഷ്ട്ര മേഖലയില്‍ 13 പേര് വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിക്കുകയും രണ്ടു പേര് മരിക്കുകയും ചെയ്തു. ദളിത് അവകാശ സംരക്ഷണ സംഘടനകള്‍ ഗുജറാത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
ജൂലായ് 11ന് ഗിര്‍ സോമനാഥിലെ ഊനയില്‍ ചത്തപശുവിന്റെ തോല് നീക്കിയ ദളിതരെ ഗോരക്ഷാസമിതിക്കാര്‍ അക്രമിച്ചുവെന്നാണ് പരാചി. വരെ പട്ടണത്തില്‍ വാഹനത്തിന് പിന്നില്‍ കെട്ടിയിട്ട് തല്ലിച്ചതച്ചു. സംഭവം വിവാദമാകുകയും തിങ്കളാഴ്ച സൗരാഷ്ട്രയിലെ നാല് ജില്ലകളില്‍ ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രക്ഷോഭം ചൊവ്വാഴ്ച കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുകയായിരുന്നു.
Discussion about this post