ഡല്‍ഹി: രാജ്യത്ത് ഐസിസുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം നടത്തുന്ന ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതിന് അമേരിക്ക, കാനഡ, യു.എ.ഇ അടക്കമുള്ള ആറ് രാജ്യങ്ങളുടെ സഹായം തേടി. ഐസിസ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത 16 പേര്‍ക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് അന്വേഷണത്തില്‍ വിദേശ രാജ്യങ്ങളുടെ സഹായം തേടിയതായി എന്‍.ഐ.എ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഈ അപേക്ഷയില്‍ അമേരിക്ക, കാനഡ, യു.എ.ഇ,അയര്‍ലാന്റ്, ന്യൂസിലാന്റ്, സുഡാന് എന്നീ രാജ്യങ്ങളില്‍ നിന്നും ഇതുവരെ മറുപടിയൊന്നും കിട്ടിയില്ലെന്നും എന്‍.ഐ.എ വ്യക്തമാക്കുന്നു.
രാജ്യത്ത് നിന്നും ഐസിസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുകയും ഇതിന് വേണ്ട സാമ്പത്തിക സഹായം നല്‍കുകയും ചെയ്തെന്ന് ആരോപിച്ചാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 16 പേരെ അറസ്റ്റ് ചെയ്തത്. ഇവര്‍ ഇന്ത്യയില്‍ ഖലീഫാ ഭരണം നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടിരുന്നതായും കുറ്റപത്രത്തില്‍ പറയുന്നു. ഇവര്‍ക്ക് മാവോയിസ്റ്റുകളുടെ സഹായമുണ്ടായിരുന്നതായും തെലുങ്കാനയിലെ കാടുകളില്‍ ഇവര്‍ ഒളിച്ചിരിക്കാന്‍ ലക്ഷ്യമിട്ടിരുന്നതായും എന്‍.ഐ.എ ആരോപിക്കുന്നു. ഇവര്‍ക്ക് സാമ്പത്തിക സഹായം നല്കാന് ഇന്ത്യയിലെ ചില ഹവാല മാഫിയകള്‍ പ്രവര്‍ത്തിച്ചിരുന്നതായും കുറ്റപത്രത്തില്‍ ആരോപണമുണ്ട്.
Discussion about this post