ഫോട്ടോ ആപ്പ് ആയ പ്രിസ്മ ഉപയോഗിച്ച് ചിത്രമിടുന്നതിനെതിരെ മുസ്ലിം മതപ്രഭാഷകനായ സജീര്‍ ബുഖാരി. പ്രിസ്മ, പിക്ച്ചര്‍ ആര്‍ട്ട്, ഫോട്ടോ എഡിറ്റര്‍ എന്നിവ ഉപയോഗിക്കുന്നത് അല്ലാഹു നല്കിയ സൗന്ദര്യത്തെ വികലമാക്കുന്നതിന് തുല്യമാണെന്നും എപി വിഭാഗം സമസ്തയുടെ പ്രഭാഷകന്‍ കൂടിയായ ഇദ്ദേഹം ‘ഫത്വ’ നല്‍കുന്നുണ്ട്.
സിറാജ് ബുഖാരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ഫേസ്ബുക്കില്‍ ഇപ്പോള്‍ പ്രൊഫൈല്‍ ഫോട്ടോ മാറ്റുന്ന തിരക്കിലാണ് പലരും. എപ്പോഴും പുതുമയുള്ള മുഖത്തോടെ പ്രത്യക്ഷപ്പെടുന്നത് നല്ലതു തന്നെ. എന്നാല്‍ അതിനു വേണ്ടി PRISMA, PICTURE ART, PHOTO EDITOR തുടങ്ങി വ്യത്യസ്ത ആപ്പുകള്‍ ഉപയോഗിച്ച് സ്വന്തം പടം വികലവും വികൃതവുമാക്കി ചിത്രീകരിക്കുന്നത് എന്തിനാണ്?! ചുണ്ടു കോട്ടി, മൂക്കു വക്രിച്ച്, കണ്ണ് ഏങ്കോണിച്ച്, ചെവി നീട്ടി, തല കൂര്‍ത്ത്…. കുട്ടൂസനും ഡാകിനിയും ലുട്ടാപ്പിയും ഡിങ്കനും മായാവിയും തുടങ്ങി എല്ലാ അവതാരങ്ങളെയും ഒന്നിച്ച് പുനരവതരിപ്പിച്ച് രസിക്കുന്നവര്‍. അല്ലാഹു നിങ്ങള്‍ക്ക് തന്നത് ഒരു prismatic face
ആയിരുന്നെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമായിരുന്നോ? അവന് അഹ്സനുല്‍ ഖാലിഖീന്‍ ആണ്, ഏറ്റവും നന്നായി സൃഷ്ടികര്‍മം നിര്വഹിക്കുന്നവന്! അവന് മനുഷ്യനെ പടച്ചത് ഏറ്റവും മികച്ചതും ആകൃഷ്ടവും സുന്ദരവുമായ രൂപത്തിലാണ് (ഫീ അഹ്സനി തഖ് വീം). നമ്മളെങ്ങനെ ആയിരിക്കണമെന്ന തീരുമാനം അവന്റേതാണ്. അവന് ഓരോരുത്തര്‍ക്കും പ്രകടമായ ആകാര ഭേദങ്ങളും നിറ വൈവിധ്യങ്ങളും നല്‍കിയത് തീര്‍ത്തും യുക്തിഭദ്രമാണ്. ചിന്തിക്കുന്ന ജനതക്ക് അവയില്‍ പാഠമുണ്ട്. അതിനാല്‍ സ്വയം സൃഷ്ടികര്‍ത്താവ് ചമയാതിരിക്കുക.
ഏതായാലും മതപ്രഭാഷകന്റെ ‘പ്രിസ്മ ഉദ്ബോധനം’ ചോദ്യം ചെയ്ത് അനുയായികള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഫോട്ടോ എടുക്കുന്നത് മതം വിലക്കുന്നുണ്ടെങ്കില് പിന്നെങ്ങനെയാണ് താങ്കള്‍ പ്രൊഫൈല്‍ ചിത്രം നല്‍കിയതെന്നും ആദ്യം അത് മാറ്റിയിട്ട് പോരെ ഉപദേശമെന്നും ചിലര്‍ ചോദിക്കുന്നു.
പണ്ട് കല്യാണത്തിന് ക്യാമറയുണ്ടെങ്കില്‍ വരില്ലെന്ന് ശാഠ്യം പടിച്ച നേതാക്കള്‍ ഇപ്പോള്‍ ക്യാമറയ്ക്ക് മുന്നില്‍ പൗഡറിട്ട് ഇരിക്കുകയാണെന്നും പ്രസ്മയില് അതിലും വലിയ തോന്ന്യാസമൊന്നുമില്ലെന്നുമാണ് മറ്റൊരാളുടെ വിമര്‍ശനം.
[fb_pe url=”https://www.facebook.com/sajeerbukhari/posts/317457281924909″ bottom=”30″]
Discussion about this post