ഡല്‍ഹി: 29 പേരുമായി യാത്രതിരിച്ച ഇന്ത്യന്‍ വ്യോമസേന വിമാനം കാണാതായി. ചെന്നൈയില്‍ നിന്ന് രാവിലെ പോര്‍ട്ട് ബ്ലെയറിലേക്ക് പോയ വിമാനമാണ് കാണാതായത്. ചെന്നൈയിലെ തംബാരം വ്യോമതാവളത്തില്‍ നിന്ന് യാത്ര തിരിച്ച വ്യോമസേന വിമാനം എഎന്‍ 32 ആണ് പറന്നുയര്‍ന്നതിന് അല്പ സമയങ്ങള്‍ക്ക് ശേഷം റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്. രാവിലെ 7.46 നാണ് വിമാനത്തില്‍ നിന്ന് അവസാന സന്ദേശം ലഭിച്ചത്. 8.12നു ശേഷം വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു.
11.20ന് പോര്ട്ട്ബ്ലെയറില് എത്തേണ്ടിയിരുന്ന വിമാനം ലക്ഷ്യസ്ഥാനത്ത് എത്തിയില്ല. വിമാനത്തില്‍ നിന്ന് അവസാന സന്ദേശം ലഭിച്ചത് പറന്നുയര്‍ന്നതിന് ശേഷം 15 മിനിറ്റിലാണെന്ന് അധികൃതര്‍ പറയുന്നു. വിമാനത്തില്‍ 29 പേരാണ് ഉണ്ടായിരുന്നത്.
ബംഗാള്‍ ഉള്‍ക്കടലില്‍ വ്യോമസേനയും കോസ്റ്റ് ഗാര്‍ഡും നാവിക സേനയും വ്യാപക തെരച്ചില്‍ ആരംഭിച്ചു. നാവിക സേനയുടെ സര്‍വലന്‍സ് വിമാനം കടലില്‍ വിമാനത്തിനായി തെരച്ചില്‍ നടത്തുന്നുണ്ട്.
Discussion about this post