കൊല്ലം കളക്ടറേറ്റില്‍ സ്ഫോടനം നടത്തിയത് നിരോധിത സംഘടനയായ അല്‍ ഉമ്മയാണെന്ന് സൂചന. മുഖ്യ സൂത്രധാരന്‍ അല്‍ ഉമ്മ സംഘത്തലവനാണെന്നാണ് ലഭിക്കുന്ന വിവരം. ഇത് സംബന്ധിച്ച തെളിവുകള്‍ പ്രത്യേക അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്.
കളക്ട്രേറ്റിലെ സ്ഫോടനത്തിന് ഉപയോഗിച്ച ഉപകരണങ്ങള്‍ ആന്ധ്രയില്‍ നിന്നാണ് എത്തിച്ചത് എന്ന് വ്യ്ക്തമായിട്ടുണ്ട്. ദ ബേസ് മൂവ്മെന്റെ ് എന്ന പേരിലാണ് അല്‍ ഉമ്മ പ്രവര്‍ത്തിക്കുന്നത്. ചിറ്റൂര്‍ കോടതി സ്ഫോടനത്തിന് ഉപയോഗിച്ചതിന് സമാനമായ ഉപകരണങ്ങളാണ് കളക്ടേറ്റ് സ്ഫോടനത്തിനായും ഉപയോഗിച്ചതെന്നും വ്യക്തമായിട്ടുണ്ട്. ഒരേ സീരീസി്ലുള്ള ബാറ്ററികളാണ് രണ്ടിടത്തും ഉപയോഗിച്ചിരിക്കുന്നത്. ആന്ധ്ര ഭീകരവിരുദ്ധ സ്ക്വാഡിന് കേരള പോലിസ് സംഘം വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.
Discussion about this post