ഡല്‍ഹി: പാര്‍ലമെന്റിലേക്ക് പ്രവേശിക്കുന്നതിന് മുമ്പുള്ള സുരക്ഷാ ക്രമങ്ങള്‍ ആം ആദ്മി എം.പി ഭഗ്വന്ത് സിംഗ് മൊബൈലില്‍ ലൈവ് സ്ട്രീമിംഗ് നടത്തിയതിനെ തുടര്‍ന്ന് എംപിക്ക് എന്ത് ശിക്ഷ നല്കണമെന്നതില് ഒരു തീരുമാനം ഉണ്ടാകുന്നതുവരെ സഭാനടപടികളില്‍ നിന്നും വിട്ടു നില്ക്കാന് നിര്‍ദ്ദേശം. പഞ്ചാബില്‍ നിന്നുള്ള എ.പിയോട് ലോക്സഭ സ്പീക്കര്‍ സുമിത്രാ മഹാജന് സഭാനടപടികളില്‍ നിന്നും മാറി നില്ക്കാന് ആവശ്യപ്പെടുകയായിരുന്നു.
കഴിഞ്ഞ ആഴ്ച തന്റെ നടപടിക്ക് നിരുപാധികം മാപ്പ് സിംഗ് രേഖപ്പെടുത്തിയെങ്കിലും അത് സ്വീകരിക്കാന്‍ സ്പീക്കര്‍ തയ്യാറായില്ല. സംഭവത്തെ കുറിച്ച് ഒമ്പത് അംഗ സംഘം അന്വേഷിക്കും. ഇക്കഴിഞ്ഞ വ്യാഴാഴ്ച ഫേസ്ബുക്കിലൂടെ 2001-ല്‍ ഭീകരാരാക്രമണം നടന്ന പാര്‍ലമെന്റ് കവാടത്തിലൂടെ തന്റെ കാര്‍ പ്രവേശിക്കുന്നത് തത്സമയം സിംഗ് പുറത്തുവിട്ടിരുന്നു. ഒരു പാര്‍ലമെന്റെ് അംഗമെന്ന നിലയില്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തിലുള്ളവരെ അറിയിക്കുക എന്ന ലക്ഷ്യം മാത്രമാണ് തനിക്ക് ഉണ്ടായിരുന്നത് എന്നാണ് സിംഗിന്റെ ന്യായീകരണം.
നിങ്ങള്‍ മുമ്പ് കണ്ടിട്ടില്ലാത്തതാണ് ഞാനിപ്പോള്‍ കാണിക്കാന്‍ പോകുന്നത്.’ എന്ന് അദ്ദേഹം പറയുന്നത് കേട്ടുകൊണ്ടാണ് 12 മിനിറ്റ് നീണ്ട് നില്ക്കുന്ന വീഡിയോ ആരംഭിക്കുന്നത്. ഇത് വെള്ളിയാഴ്ച തന്നെ ബ്ലോക്ക് ചെയ്തിരുന്നു.
Discussion about this post