തിരുവനന്തപുരം: തലസ്ഥാനത്ത് ചേരുന്ന യുഡിഎഫ് നേതൃയോഗത്തില്‍ നിന്നും കേരള കോണ്‍ഗ്രസ്-എം വിട്ടുനില്‍ക്കുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ യോഗത്തിനു വരില്ലെന്നാണു പാര്‍ട്ടി ചെയര്മാന് കെ.എം.മാണി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. അതേസമയം, ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട ഭിന്നതയെത്തുടര്‍ന്നാണു മാണി വിട്ടുനില്‍ക്കുന്നതെന്നാണു സൂചന.
മുന്നണിയിലെ കക്ഷികള്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പറഞ്ഞുതീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു ഇന്നു യോഗം വിളിച്ചത്. തര്‍ക്കങ്ങള്‍ മാറ്റിവച്ചു പ്രതിപക്ഷം എന്ന നിലയില്‍ യോജിച്ചുനീങ്ങുക എന്നതായിരുന്നു യോഗത്തിന്റെ ലക്ഷ്യം.
ബാര്‍ കോഴക്കേസില്‍ മാണിയെ കുടുക്കുകയായിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് (എം) നേരത്തെ ആരോപിച്ചിരുന്നു. ആരാണിതിനു പിന്നിലെന്ന് അറിയാമെന്നും എന്നാല്‍ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നതിനാല്‍ ആരുടെയും പേര് പുറത്തു പറയുന്നില്ലെന്നുമായിരുന്നു മാണിയുടെ പ്രതികരണം. ഇതേത്തുടര്‍ന്ന് മുന്നണി വിടണമെന്നുവരെ കേരള കോണ്‍ഗ്രസ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നു.
Discussion about this post