തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ വരമ്പത്ത് കൂലി പ്രസ്താവനയ്ക്ക് പിന്നാലെ വിവാദവുമായി സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എം.വി ജയരാജന് രംഗത്തെത്തി. വാളെടുത്തു വരുന്നനോടു വാ മോനേ ജ്യൂസ് കുടിച്ചു പോകാമെന്നു പറയാന്‍ പാര്‍ട്ടിക്ക് കഴിയില്ല. അടിച്ചാല്‍ തിരിച്ചടി ഉറപ്പ്. ഐസിസും ആര്.എസ്.എസും പരസ്പരപൂരകങ്ങളാണ്. മുസ്ലിങ്ങളെല്ലാം ഭീകരരല്ലെന്നതു പോലെ ഹിന്ദുക്കളെല്ലാം ആര്.എസ്.എസുമല്ല. മതത്തെയും വിശ്വാസത്തെയും ഒറ്റപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം പ്രവര്ത്തകന് ധന്‍രാജ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കണ്ണൂര്‍ പയ്യന്നൂരില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ കോടിയേരി നടത്തിയ പ്രസ്താവന വിവാദമായിരുന്നു. സി.പിഎമ്മിനെതിരെ അക്രമം നടത്താന്‍ വരുന്നവര്‍ വന്നതു പോലെ തിരിച്ചു പോകില്ലെന്ന് ബി.ജെ.പി ഓര്‍ക്കണമെന്നും വാങ്ങിയതിന് വരമ്പത്ത് തന്നെ കൂലി കിട്ടുമെന്ന വസ്തുത മറക്കരുതെന്നും കോടിയേരി പറഞ്ഞു. കണ്ണൂരില്‍ നടന്ന അക്രമങ്ങളില്‍ പ്രതികളായ ബി.ജെ.പി ആര്.എസ്.എസ് പ്രവര്‍ത്തകരെ നിയത്തിന് മുന്നില്‍ കൊണ്ട് വരണം. അക്രമങ്ങളെ പ്രതിരോധിക്കാന്‍ പാര്‍ട്ടി അണികള്‍ക്ക് കായിക പരിശീലനം നല്‍കുമെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.
കോടിയേരിയുടെ പ്രസ്താവന വിവാദമായതോടെ പയ്യന്നൂരിലെ പ്രസംഗത്തിന്റെ പൂര്‍ണ രൂപം പരിശോധിച്ച പൊലീസ് പ്രശ്നത്തില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് നിയമോപദേശം തേടിയിട്ടുണ്ട്.
Discussion about this post