ഇസ്ലാമിക ഭീകരന് ഒസാമ ബിന്‍ലാദനെ വധിക്കുന്നതില്‍ നിര്‍ണായ പങ്ക് വഹിച്ചത് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമെന്ന് വെളിപ്പെടുത്തല്‍. ഇന്ത്യ സംയുക്ത ഇന്റലിജന്‍സ് കമ്മറ്റി മുന്‍ ചെയര്‍മാനും, ദേശീയ സുരക്ഷ മുന്‍ ഡെപ്യൂട്ടി അഡൈ്വസറുമായ ഡോ. എസ്ഡി പ്രധാനാണ് സുപ്രധാനമായ വെളിപ്പെടുത്തല്‍ നടത്തിയത്.
യുഎസ് സൈനിക വിഭാഗത്തിന് ഒസാമയെ വധിക്കാന്‍ സഹായകരമായ സുപ്രധാനമായ വിവരങ്ങള്‍ ഇന്ത്യ കൈമാറി എന്നാണ് പ്രധാന്റെ ഒരു ചാനലിനോടുള്ള വെളിപ്പെടുത്തല്‍.
പാക്കിസ്ഥാന്റെ ആഭ്യന്തര രഹസ്യാന്വേഷണവിഭാഗത്തില്‍ നിന്നുള്ള രഹസ്യങ്ങള്‍ പലപ്പോഴും അമേരിക്ക ഇന്ത്യയുമായി പങ്കുവച്ചിരുന്നു. ഭീകരരെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ഡല്‍ഹി വാഷിംഗടണും കൈമാറി.
2006-2007 ല്‍ രണ്ട് സുപ്രധാമ യോഗങ്ങള്‍ പാക്കിസ്ഥാനില്‍ നടന്നു. അല്‍ഖ്വയ്ദയിലെ രണ്ടാമനായ അല്‍ സഹാരിയും ബിന്‍ ലാദന്റെ അടുത്ത അനുയായി മുല്ല ഉമറും ആണ് ഈ യോഗങ്ങളില്‍ പങ്കെടുത്തത്. ഈ യോഗത്തിന് ശേഷം ഇരുവരും റാവല്‍ പിണ്ടിയിലേക്കും വാനിഷിലേക്കും പറന്നു. ഇതോടെ ബിന്‍ ലാദന്റെ ഒളിത്താവളം രാവല്പിണ്ടിക്ക് സമീപമാണെന്ന കണക്ക് കൂട്ടലില്‍ ഇന്ത്യന്‍ സുരക്ഷ വിഭാഗം എത്തിച്ചേര്‍ന്നു. ഇക്കാര്യങ്ങള്‍ ഇന്ത്യ അമേരിക്കയെ അറിയിച്ചി. ഒസാമയുടെ ഒളിത്താവളം കണ്ടെത്തുന്നതിനും ലാദനം വധിക്കുന്നതിനും ഏറെ സഹായമായി ഈ വിവരങ്ങളെന്നാണ് കരുതുന്നതെന്നും പ്രധാന് പറയുന്നു.
ഭീകരരെ കൈകാര്യം ചെയ്യുന്നതില്‍ പാക്കിസ്ഥാന്റെ സംശകരമായ നീക്കങ്ങളെ കുറിച്ച് അമേരിക്കക്ക് അറിവുണ്ടായിരുന്നുവെന്നും പ്രധാന് വെളിപ്പെടുത്തി.എന്നാല്‍ അവര്‍ നടപടിയൊന്നും സ്വീകരിച്ചില്ല.
2007ലെ സംജോദ്ധ എക്സ്പ്രസ് സ്ഫോടനത്തെ കുറിച്ച് യുഎസ് ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
Discussion about this post