കോട്ടയം: സിപിഐ സംസ്ഥാന സമ്മേളനത്തിനിടെ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് രൂക്ഷവിമര്‍ശം. സോളാര്‍ പ്രശ്നത്തിനിടെ ഇടതുമുന്നണി സമരം പിന്‍വലിച്ചത് സിപിഐയോട് കൂടി ആലോചിച്ചിട്ടാണ് .അക്കാര്യത്തില്‍ എതിര്‍ക്കേണ്ടിയിരുന്ന പന്ന്യന്‍ അതിന് ശ്രമിക്കാതെ ഇക്കാര്യം മാധ്യമങ്ങളുടെ മുന്നില്‍ ആളാകാന്‍ വേണ്ടി പറഞ്ഞു നടന്ന് സിപിഎമ്മിനെ വിമര്‍ശിക്കയാണ് ചെയ്തത്.ഫുട്ബോള്‍ കമന്ററി പറഞ്ഞും, മുടിമുറിച്ചും പന്ന്യന്‍ വെറുതെ വിലകളയുകയാണ്.
ദേശീയതലത്തില്‍ ജനകീയ പ്രശ്നങ്ങള്‍ ആരും ഏറ്റെടുക്കുന്നില്ല. സിപിഐ ആസ്ഥാനമായ അജോയ് ഭവന് ആം ആദ്മി പാര്‍ട്ടിക്ക് വാടകയ്ക്ക് നല്‍കുന്നതാണ് നല്ലതെന്നും ചില അണികള്‍ അഭിപ്രായപ്പെട്ടു.
Discussion about this post