കിങ്സ്റ്റണ്‍: ഓപ്പണര്‍ ലോകേഷ് രാഹുല്‍ നേടിയ 158 റണ്‍സിന്റെ മികവില്‍ വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യക്ക് 162 റണ്‍സ് ലീഡ്. ഓപ്പണര്‍ ലോകേഷ് രാഹുല്‍ നേടിയ 158 റണ്‍സാണ് ഇന്ത്യത്ത് മികച്ച് സ്കോര്‍ സമ്മാനിച്ചത്. പൂജാര (46), കോലി (44), രഹാനെ (42*) എന്നിവര്‍ ഇന്ത്യക്കായി മികച്ച ബാറ്റിംഗ് പുറത്തെടുത്തു.
രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 358 റണ്‍സെടുത്തു. 17 റണ്‍സുമായി വൃദ്ധിമാന്‍ സാഹയാണ് രഹാനെക്കൊപ്പം ക്രീസില്്. അശ്വിനാണ് (3) ഇന്ന് പുറത്തായ മറ്റൊരു ഇന്ത്യന്‍ താരം. ശിഖര്‍ ധവാന്റെ (27) വിക്കറ്റ് ഇന്നലെ തന്നെ നഷ്ടമായിരുന്നു.
196 റണ്‍സിന് പുറത്തായ വിന്‍ഡീസിനെതിരെ ;ഒന്നിന് 126 എന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ് തുടര്‍ന്ന ഇന്ത്യക്കായി ലോകേഷും പൂജാരയും സൂക്ഷ്മതയോടെയാണ് ബാറ്റുവീശിയത്. രണ്ടാം വിക്കറ്റില്‍ സഖ്യം ചേര്‍ത്ത 121 റണ്‍സാണ് ഇന്ത്യക്ക് ലീഡ് നേടിക്കൊടുത്തത്. 159 പന്തില്‍ 46 റണ്‍സെടുത്ത പൂജാര സ്കോര്‍ 208ല്‍ എത്തിനില്‍ക്കേ റണ്ണൗട്ടാവുകയായിരുന്നു. നാല് ബൗണ്ടറികളാണ് പൂജാരയുടെ ബാറ്റില്‍ നിന്ന് പിറന്നത്.
87 പന്തില്‍ ആറ് ബൗണ്ടറിയും ഒരു സിക്സുമുള്‍പ്പെടെ രഹാനെ 42 റണ്‍സെടുത്തിട്ടുണ്ട്. വിന്‍ഡീസ് നിരയില്‍ റോള്‍ട്ടണ്‍ ചേസ് രണ്ടും ഷാനന് ഗബ്രിയേല്‍ ദേവേന്ദ്ര ബിഷൂ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Discussion about this post