കോട്ടയം : സിപിഐ സംസ്ഥാന സമ്മേളനം നിര്‍ത്തിവെച്ചു. പന്ന്യന്‍ രവീന്ദ്രന് സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയുമ്പോള്‍ പുതിയ സെക്രട്ടറി ആരാകുമെന്ന തര്ക്കത്തെച്ചൊല്ലിയായിരുന്നു സമ്മേളനം നിര്‍ത്തിവെച്ചത്. കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലെ പ്രതിനിധികളാണ് തര്‍ക്കത്തിന് തുടക്കമിട്ടത്.തര്‍ക്കം നീണ്ടുപോയതോടെ അഞ്ചു മിനിട്ടോളം സമ്മേളനം നിര്‍ത്തിവെക്കുകയായിരുന്നു.പിന്നീട് സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് തന്നെ ഇടപെട്ട് പ്രശ്നം പരിഹരിച്ച് സമ്മേളനം പുനരാരംഭിക്കുകയായിരുന്നു .
Discussion about this post