ഹൈദരാബാദ്: ഗോ സംരക്ഷണത്തിന്റെ പേരില്‍ ദളിതുകള്‍ക്കെതിരെ നടന്ന അതിക്രമങ്ങളെ അതിരൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദളിത് സഹോദരങ്ങള്‍ക്ക് പകരം തന്നെ ആക്രമിക്കാന്‍ പ്രധാനമന്ത്രി ഹൈദരാബാദില്‍ പറഞ്ഞു. തെലങ്കാനയിലെ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു മോദി.
ഗോ സംരക്ഷണത്തിന്റെ പേരില്‍ ആക്രമം നടത്തിയവരെ പ്രധാനമന്ത്രി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ഗോ സംരക്ഷണത്തിന്റെ മറവില്‍ ഇവര്‍ സമൂഹത്തെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍, നിങ്ങള്‍ക്ക് ആരെയെങ്കിലും ആക്രമിക്കണമെങ്കില്‍, എന്റെ ദളിത് സഹോദരങ്ങള്‍ക്ക് പകരം എന്നെ ആക്രമിക്കൂ. നിങ്ങള്‍ക്ക് ആരെയെങ്കിലും വെടിവെക്കണമെങ്കില്‍, ദളിത് സഹോദരങ്ങള്‍ക്ക് പകരം എന്നെ വെടിവെക്കൂ പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
Discussion about this post