തിരുവനന്തപുരം: കെ.എം. മാണി മുന്നണി വിട്ട സാഹചര്യത്തില്‍ മധ്യസ്ഥതയ്ക്കില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. മാണിയെ യുഡിഎഫിലേക്കു തിരിച്ചു കൊണ്ടുവരാന്‍ ശ്രമിക്കില്ല. വിഷയത്തില്‍ മുസ്ലിം ലീഗിന്റെ നിലപാട് ഇപ്പോള്‍ പറയുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കേരള കോണ്‍ഗ്രസ്-എമ്മിനെ കടന്നാക്രമിക്കില്ല. അവര്‍ക്ക് തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. മുന്നണിവിട്ട ഉടനെ മാണിക്കെതിരെ പറയാന്‍ ലീഗില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സൗഹൃദത്തിന്റെ പേരില്‍ മാണിയുമായി ആശയവിനിമയം നടത്തുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
കേരള കോണ്‍ഗ്രസ്-എമ്മിനെ മുന്നണിയില്‍ തിരികെ കൊണ്ടുവരാന്‍ കുഞ്ഞാലിക്കുട്ടി മധ്യസ്ഥത വഹിക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതു സംബന്ധിച്ച ചോദ്യത്തോടാണ് അദ്ദേഹം പ്രതികരിച്ചത്.
Discussion about this post