തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണിയെ ചാരി നിന്നാല്‍ നാറുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്.ഔദാര്യം കൊണ്ടല്ല സിപിഐക്ക് സീറ്റ് കിട്ടിയത്.ചിലര്‍ പറയും ഔദാര്യമാണെന്ന് എന്നാല്‍ സിപിഐ വിശ്വസിക്കുന്നത് ധാര്മ്മികതയിലാണെന്നും പന്ന്യന്‍ പറഞ്ഞു.
ഹൈന്ദവ സംഘടനകളുടെ ഘര്‍ വാപ്പസിയെയും പന്ന്യന്‍ വിമര്‍ശിച്ചു. ഹിന്ദുക്കള്‍ക്ക് ഒരു നേരത്തെ ആഹാരം കൊടുക്കാത്തവരാണ് ഘര്‍വാപ്പസി നടത്തുന്നത്.മതനിരപേക്ഷ ചവിട്ടിയരക്കപ്പെടുമ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കയ്യും കെട്ടി നോക്കി നില്‍ക്കുകയാണെന്നും പന്ന്യന്‍ കുറ്റപ്പെടുത്തി.
Discussion about this post