റിയോ ഡി ജനീറോ: പുരുഷ ഹോക്കിയില്‍ അര്‍ജന്റീനയെ ഒന്നിനെതിര രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഇന്ത്യ മുന്നേറുന്നു. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ഇന്ത്യന്‍ ടീമിന് അര്‍ഹിക്കുന്ന വജയമാണിന്ന് ലഭിച്ചത്. മത്സരം ആരംഭിച്ച് എട്ടാം മിനിറ്റില്‍ തന്നെ കങ്കുജ് ഇന്ത്യയെ ഒരു ഗോളിന് മുന്നിലെത്തിച്ചു. രൂപീന്ദര്‍ നല്കിയ പാസ് ഒരു ബുള്ളറ്റ് ഷോട്ടിലൂടെ കങ്കുജ് ഗോള്‍ വലയ്ക്കുള്ളിലാക്കുകയായിരുന്നു. പിന്നീട് ഉണര്‍ന്നു കളിച്ച അര്‍ജന്റീന ടീം പല വട്ടം ഇന്ത്യന്‍ ഗോള്‍ വല കുലുക്കാന്‍ നോക്കിയെങ്കിലും മലയാളിതാരം ശ്രീജേഷിന്റെ പ്രതിരോധ ഭിത്തി തകര്‍ക്കാന്‍ അവര്‍ക്കായില്ല.
രണ്ടാം ക്വാര്‍ട്ടറില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താന്‍ ഇരു ടീമുകള്‍ക്കുമായില്ല. എന്നാല്‍ മൂന്നാം ക്വാര്‍ട്ടറില്‍ കോദജിത്തിലൂടെ ഇന്ത്യ വീണ്ടും അര്‍ജന്റീനയെ ഞെട്ടിച്ചു. ഒരു മനോഹര ഷോട്ടിലൂടെ ഇന്ത്യയുടെ രണ്ടാം ഗോള്‍ കോദജിത് നേടി. രണ്ടാം ഗോള്‍ കൂടെ വീണതോടെ ഇന്ത്യന്‍ ഗോള്‍ മുഖത്തേക്ക് ആക്രമണം അഴിച്ചുവിട്ടു. നാലാം ക്വാര്‍ട്ടറില്‍ അതിന് ഫലവും കണ്ടു.
49 ാം മിനിറ്റില്‍ ഗോണ്‍സാലോ പിലാട്ടിലൂടെ അര്‍ജന്റീന ഒരു ഗോള്‍ തിരിച്ചടിച്ചു. അതോടെ മത്സരം അര്‍ജന്റീനയുടെ കൈകളിലായി. പിന്നീട് വെടിയുണ്ട ഉതിര്‍ക്കുന്ന പോലുള്ള ഷോട്ടുകള്‍ ഇന്ത്യന്‍ ഗോള്‍ മുഖത്തേക്ക് വന്നു കൊണ്ടിരുന്നു എന്നാല്‍ വന്മതില് പോലെ നിന്ന് ഇന്ത്യ ഗോള്‍കീപ്പര്‍ ശ്രീജേഷിനെ മറികടക്കാന്‍ അര്‍ജന്റീനയ്ക്കായില്ല.
‘മത്സരം ജയിച്ചതില്‍ വളരെ സന്തോഷമുണ്ട്. മൂന്നില്‍ രണ്ട് മത്സരങ്ങള്‍ നമ്മള് ജയിച്ചു കഴിഞ്ഞു. ക്വാട്ടര്‍ സാധ്യതയുണ്ടെങ്കിലും ഇനിയുള്ള രണ്ട് മത്സരങ്ങള്‍ വളരെ നിര്‍ണായകമാണ്. ഗ്രൂപ്പില്‍ എത്ര മുന്നിലെത്തുന്നു എന്നതനുസരിച്ചാവും ക്വാര്‍ട്ടറില്‍ എതിരാളി നമുക്ക് ഗുണകരമാവുക,’ മത്സര ശേഷം ക്യാപ്റ്റന്‍ പി.ആര് ശ്രീജേഷ് പറഞ്ഞു.
മത്സരത്തിലെ 53-ാം മിനിറ്റില്‍ മാത്രം അടുപ്പിച്ച് അഞ്ച് പെനാല്‍റ്റി കോര്‍ണറുകളാണ് ശ്രീജേഷ് തടഞ്ഞിട്ടത്. കഴിഞ്ഞ മത്സരത്തില്‍ ജര്‍മനിക്കെതിരെ അവസാന നിമിഷം വീണ ഗോളിന് ഇന്ന് ശ്രീജേഷ് പരിഹാരം കണ്ടു. റിയോ ഒളിമ്പിക്സിലെ പുരുഷന്മാരുടെ ഹോക്കിയില്‍ ഇന്ത്യയുടെ രണ്ടാം വിജയമാണിത്. ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ (3-2) ന് ഇന്ത്യ തോല്‍പ്പിച്ചിരുന്നു. എന്നാല്‍ തിങ്കളാഴ്ച ജര്‍മനിയോട് അവസാന നിമിഷം വീണ ഗോളില്‍ ഇന്ത്യ (2-1) ന് തോറ്റിരുന്നു.
Discussion about this post