നിലയില്ലാക്കയത്തില്പെട്ട സ്ത്രീ രക്ഷപെടുത്താനെത്തിയ ആളോട് ഭര്‍ത്താവ് രക്ഷിച്ചോളും എന്ന്പറഞ്ഞ യുവതിയെ സംബന്ധിച്ച വാര്‍ത്ത വ്യാജമെന്ന പ്രചരണം ശരിയല്ലെന്ന് ദൃക്സാക്ഷികള്‍ ഉള്‍പ്പടെയുള്ളവര്‍ പറയുന്നു. വാര്‍ത്ത നല്കിയ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പഞ്ചാബില്‍ സൈനികന് രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഫയല്‍ ചിത്രം വാര്‍ത്തയോടൊപ്പം പ്രസിദ്ദീകരിച്ചത് ചൂണ്ടിക്കാട്ടി ചില സമുദായങ്ങളെ അപമാനിക്കുകയാണ് മാധ്യമങ്ങള്‍ എന്ന രീതിയില്‍ പ്രചരണം നടക്കുന്നുണ്ട്. എന്നാല്‍ സംഭവം ശരിയെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
സംഭവത്തെ കുറിച്ച് ഒരാള്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: ”എന്താണ് പ്രശ്നമെന്ന് വച്ചാല്‍ അവിടെന്ന് വണ്ടി വന്നല് ഇവിടെ വളവുണ്ട് എന്ന കാര്യം അറിയാന്‍ സാധിക്കുന്നില്ല. പുതുതായി വരുന്നവര്‍ക്കാണ് ഒന്നുമറിയാന്‍ സാധിക്കാത്തത്. വണ്ടി ഇടിച്ച് പാലതിന്റെ സമീപത്തുള്ള കുറ്റി പോയി.. പുള്ളിക്ക് കണ്ട്രോള് പോയിട്ടാണ് പുള്ളി വന്ന് കയറിയത്. എന്തായാലും പഞ്ചായത്തിന്റെ ഭാഗത്തു നിന്നും എന്തെങ്കിലും നടപടി ഉണ്ടാകണം. എന്നാല്‍ ഞങ്ങള്‍ക്ക് കുറേ ബുദ്ധിമുട്ട് കുറഞ്ഞിരിക്കും. ഈ മുങ്ങാനും പിടിക്കാനും ഞങ്ങള്‍ മാത്രമേയുള്ളൂ വേറെയാരും ഇല്ല.. രക്ഷിക്കാനായി വന്നു കഴിഞ്ഞപ്പോള്‍ ഒരു ബൈക്ക് റോഡില്‍ മറിഞ്ഞു കിടപ്പുണ്ട്. ഒരാള്‍ ചോരയില്‍ കുളിച്ചു കിടപ്പുണ്ട്. ഒരാള്‍ പാലത്തിലൂടെ ചാടണത് കണ്ടു. താഴെ ചെന്ന് ഒരു സ്ത്രീയെ പിടിച്ചപ്പോള്‍ എന്നെ തൊടരുത്.. ഇക്ക പിടിച്ചോളും എന്നു പറഞ്ഞു.. താഴെ പോയ ആള് പിടിച്ച് ഇവിടെ കയറ്റിക്കൊണ്ടു വന്നു…” പട്ടാളക്കാരനായ രാഹുല്‍ ആണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഇത് സംബന്ധിച്ച പ്രാദേശിക ചാനല്‍ വാര്‍ത്തയില്‍ പറയുന്നത് ഇങ്ങനെ
ശനിയാഴ്ച രാത്രി എട്ടരയോടെ തൊമ്മന്‍കുത്ത് വള്ളക്കടവ് പാലത്തില്‍ ബൈക്കിടിച്ച് അപകടത്തില്‍പ്പെട്ടു പുഴയിലേക്ക് തെറിച്ചുവീണ സ്ത്രീ രക്ഷപെട്ടുത്താനെത്തിയ ആളോടാണ് തൊടരുത് ഇക്ക വന്ന ശേഷം രക്ഷിച്ചോളും എന്ന് പറഞ്ഞത്.അവധിക്കു നാട്ടിലെത്തിയ സൈനികന്റെ മോട്ടോര്‍ സൈക്കിള്‍ മറികടന്നു തൊമ്മന്‍കുത്തു ഭാഗത്തേക്ക് വേഗതയില്‍ പോയ ബൈക്കാണ് പാലത്തിന്റെ ഒന്നര അടിയോളം മാത്രം ഉയരമുള്ള കോണ്‍ക്രീറ്റ് കുറ്റിയില്‍ ഇടിച്ചു മറിച്ച ശേഷം പാലത്തിലേക്ക് മറിയുകയായിരുന്നു .ഇരു ചക്ര വാഹന യാത്രക്കാരായ ദമ്പതികളില്‍ ഭര്‍ത്താവു പാലത്തിലേക്കും ഭാര്യ പുഴയിലേക്കും വീണു .സൈനികനായ തൊമ്മന്‍കുത്തു പടിഞ്ഞാറേ പാറക്കല്‍ രാഹുല്‍ അപകടം കണ്ടു ഉടന്‍ പുഴയില്‍ ചാടി യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ചു .അപ്പോഴാണ് ഇക്ക വന്നിട്ട് തൊട്ടാല്‍ മതിയെന്ന അഭ്യര്‍ത്ഥന ഉയരുന്നത് .രാത്രിയിലെ കൂരിരുട്ടും ശക്തമായ ഒഴുക്കും ഇവര്‍ക്ക് പ്രശ്നമായിരുന്നില്ല .ഇതേ സമയം കരയില്‍ നിന്ന ഭര്‍ത്താവ് പുഴയില്‍ ഇറങ്ങാന്‍ തയ്യാറാകാതെ നില്‍ക്കുകയായിരുന്നു .ഒഴുക്കില്‍ പെട്ടപ്പോള്‍ പിടുത്തം കിട്ടിയ പുല്ലു പൊട്ടിപോകുമെന്നു ഭാര്യ പറഞ്ഞപ്പോള്‍ അടുത്ത പുല്ലില്‍ പിടിക്കാനായിരുന്നു ഭര്‍ത്താവിന്റെ നിര്‍ദേശം .ജീവിത സായാഹ്നത്തിലെത്തിയ ദമ്പതികളാണ് ഇങ്ങനെ ഒരു നിലപാട് സ്വീകരിച്ചത് .ഒടുവില്‍ എന്തും വരട്ടെ എന്ന രീതിയില്‍ പട്ടാളക്കാരന് ഇവരെ രക്ഷിക്കുകയായിരുന്നു .
വീഡിയൊ-
[fb_pe url=”https://www.facebook.com/sabu.neyyassery/videos/vb.100002619090098/962441653853129/?type=2&theater” bottom=”30″]
Discussion about this post