മാറാട് കലാപം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിടുന്നതിന് സ്വാഗതം ചെയ്ത് ബിജെപി. കലാപത്തിന് പിന്നിലെ ഗൂഢാലോചനയും തീവ്രവാദ ബന്ധവും അന്വേഷണത്തിന്റെ പരിധിയില്‍ വരണം. കേസന്വേഷണം സിബിഐ വിടാതിരിക്കാന്‍ ശ്രമിച്ച മുസ്ലിംലീഗിന്റെ നിലപാടിനേറ്റ തിരിച്ചടിയാണ് അന്വേഷണം ഏറ്റെടുക്കാനുള്ള സിബിഐ തീരുമാനമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന് പ്രതികരിച്ചു.
അന്വേഷണത്തെ മസ്ലിം ലീഗും സ്വാഗതം ചെയ്തു. സിബിഐ അന്വേഷണം വേണമെന്ന മുസ്ലിം ലീഗ് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ പറഞ്ഞു.
രണ്ടാം മാറാട് കലാപം അന്വേഷിക്കാന്‍ തയ്യാറാണെന്ന് സിബിഐ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു
Discussion about this post