ഡല്‍ഹി: കേരളത്തിലെ എ.ടി.എം കവര്‍ച്ച സംബന്ധിച്ച് റിസര്‍വ്വ് ബാങ്കുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. സംഭവത്തെ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭയില്‍ പ്രശ്നം അവതരിപ്പിച്ച കെ.സി. വേണുഗോപാലിന് മറുപടി പറയുകയായിരുന്നു ജെയ്റ്റ്ലി.
രാജ്യത്ത് മറ്റു സ്ഥലങ്ങളിലും ഇത്തരം കവര്‍ച്ചകള്‍ നടന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. രാജ്യത്തെ എ.ടി.എം സുരക്ഷയുടെ കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കണമെന്നത് സംബന്ധിച്ച് റിസര്‍വ്വ് ബാങ്കിന്റെ അഭിപ്രായം ആരായുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post