കാസര്‍കോട്: ആദൂരിലില് നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ ചീനപ്പാടി സ്വദേശി അബ്ദുള്ള എറണാകുളത്ത് ഉള്ളതായി പൊലീസിന് വിവരം ലഭിച്ചു. ആറുമാസം മുമ്പാണ് അബ്ദുള്ളയെ കാണാതായത്. തൃക്കരിപ്പൂരില്‍ മതപഠനത്തിനെന്നു പറഞ്ഞാണ് അബ്ദുള്ള വീടുവിട്ടിറങ്ങിയത്.
ഡിസംബറില്‍ വീട്ടില്‍ എത്തിയിരുന്നെങ്കിലും തൊട്ടടുത്ത ദിവസം എറണാകുളത്തേക്ക് എന്നു പറഞ്ഞ് പോയി. പിന്നീട് ഇതുവരെയായും വിവരമൊന്നും ഇല്ലായിരുന്നു. ഇതോടെയാണ് ബന്ധുക്കള്‍ ആദൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. തൃക്കരിപ്പൂരില്‍ നിന്നും കാണാതായവരുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കേസ് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറുകയായിരുന്നു. 17 പേരെ കാണാതായ സംഭവത്തിനു പിന്നാലെ ആദൂരില്‍ നിന്നും ഉണ്ടായ യുവാവിന്റെ തിരോധാനം ഏറെ ചര്‍ച്ചാ വിഷയവുമായി.
അബ്ദുള്ളയുടെ പിതാവ് മുഹമ്മദിന്റെ പരാതിയിലാണ് കേസെടുത്തിരുന്നത്. കാണാതായ അബ്ദുള്ള എറണാകുളത്തുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാള്‍ ഉത്സവ പറമ്പുകളില്‍ കച്ചവടം നടത്തിവരികയാണെന്നും കണ്ടെത്തിയിട്ടുണ്ട്. അബ്ദുള്ളയെ നാട്ടിലേക്ക് എത്തിക്കാനായി ആദൂര്‍ പൊലീസ് എറണാകുളത്തേക്ക് പുറപ്പെട്ടു.
Discussion about this post