റിയോ ഡി ജനീറോ: ഒളിമ്പിക്സ് പുരുഷ വിഭാഗം ഹോക്കിയില്‍ ഇന്ത്യ കാനഡ മത്സരം സമനിലയില്‍. ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി. നേരത്തെ തന്നെ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നതിനാല്‍ സമ്മര്‍ദ്ദങ്ങളില്ലാതെയാണ് ഇന്ത്യ കളിക്കാന്‍ ഇറങ്ങിയത്.
മത്സരത്തിന്റെ 33-ാം മിനിറ്റില്‍ ആകാശ് ദീപ് സിങ് ആദ്യ ഗോളിലൂടെ ഇന്ത്യയെ മുന്നിലെത്തിച്ചു. എന്നാല്‍ ഉടന്‍ തന്നെ കാനഡയെ ക്യാപ്റ്റന്‍ ടപ്പര് സ്കോട്ട് ഒപ്പമെത്തിച്ചു.
അവസാന മിനിറ്റുകളില്‍ രമണ്‍ദീപ് സിങ് ഇന്ത്യക്ക് വീണ്ടും ലീഡ് നേടി നല്‍കിയെങ്കിലും കളി തീരാന്‍ എട്ട് മിനിറ്റ് മാത്രം ബാക്കി നില്‍ക്കേ രണ്ടാം ഗോളിലൂടെ സ്കോട്ട് സമനിലയില്‍ എത്തി.
Discussion about this post