ഡല്‍ഹി : ആറു സംസ്ഥാനങ്ങളിലെ അധ്യക്ഷന്മാരെ മാറ്റിക്കൊണ്ടു കോണ്‍ഗ്രസില്‍ വന്‍ അഴിച്ചു പണി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മല്‍സരിച്ച് പരാജയപ്പെട്ട അജയ് മാക്കനാണ് ഡല്‍ഹിയിലെ പുതിയ അധ്യക്ഷന്‍.
മഹാരാഷ്ട്രയില്‍ മണികരോ താക്കറെയ്ക്ക് പകരം അശോക് ചവാന്, ജമ്മു കശ്മീരില്‍ സൈഫുദ്ദീന് സോസിന് പകരം ഗുലാം അഹമ്മദ് മിര്‍, തെലങ്കാനയില്‍ ഉത്തം റെഡ്ഡി എന്നിവരും അധ്യക്ഷ സ്ഥാനത്ത് എത്തും.
മുംബൈയില്‍ ആര്‍സിസി അധ്യക്ഷനായി സഞ്ജയ് നിരൂപത്തിനെയും ,ഗുജറാത്ത് പിസിസി അധ്യക്ഷനായി മുന്‍ കേന്ദ്ര മന്ത്രി ഭരത് സിങ് സോളങ്കിയെയും നിയമിച്ചു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ ദയനീയ പരാജയത്തെതുടര്‍ന്ന് അര്ജുന് മോദ്വാദിയ രാജിവച്ച ഒഴിവിലാണ് സോളങ്കിയെ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി നിയമിച്ചത്.
Discussion about this post