ഡല്‍ഹി: രാജീവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡും, അര്‍ജുന അവാര്‍ഡും ഇന്ന് പ്രഖ്യാപിക്കും. അത്ലറ്റ് ടിന്റു ലൂക്കയും, സ്ക്വാഷ് താരം ദീപിക പള്ളിക്കലും ഖേല്‍ രത്ന അവാര്‍ഡിന്റെ സാധ്യത പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. തുഴച്ചില്‍ താരം ബെറ്റി ജോസഫ്, അത്ലറ്റ് ഓ പി ജെയ്ഷെ എന്നിവര്‍ അര്‍ജുന അവാര്‍ഡിന്റെ സാധ്യത പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ക്രിക്കറ്റ് താരം വിരാട് കൊഹ്ലി ഖേല്‍രത്ന അവാര്‍ഡിന്റെയും, അജിങ്കെ രഹാനെ അര്‍ജുന അവാര്‍ഡിന്റെയും സാധ്യത പട്ടികയില്‍ ഉണ്ട്. എസ്സ്കെ അഗാര്‍വാളിന്റെ അധ്യക്ഷതയില്‍ ഉള്ള സമിതി ആണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തുന്നത്.
പുരസ്കാരം ലഭിച്ചാല്‍ സച്ചിനും ധോണിക്കും ശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമാകും കൊഹ്ലി. സച്ചിന് 97ലും ധോണിക്ക് 2008ലുമാണ് പുരസ്കാരം ലഭിച്ചത്. 1991 മുതലാണ് കായിക രംഗത്തെ മികച്ച പ്രതിഭകള്‍ക്ക് രാജിവ്ഗാന്ധി ഖേല്‍രത്ന പുരസ്കാരം നല്കിത്തുടങ്ങിയത്. ചെസ് ഇതിഹാസം വിശ്വനാഥന് ആനന്ദായിരുന്നു പ്രഥമ പുരസ്കാര ജേതാവ്.
കഴിഞ്ഞ വര്‍ഷം ടെന്നീസ് താരം സാനിയ മിര്‍സയ്ക്കായിരുന്നു പുരസ്കാരം. ഇതുവരെ 28 പേര്‍ക്കാണ് പുരസ്കാരം നല്‍കിയിരിക്കുന്നത്. 2008, 2014 വര്‍ഷങ്ങളില്‍ പുരസ്കാരം നല്‍കിയിരുന്നില്ല. ഏഴര ലക്ഷം രൂപയും ട്രോഫിയുമടങ്ങുന്നതാണ് ഖേല്‍രത്ന പുരസ്കാരം. എസ്കെ അഗാര്‍വാളിന്റെ അധ്യക്ഷതയില്‍ ഉള്ള സമിതി ആണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തുന്നത്.
Discussion about this post