വാഷിംഗ്ടണ്‍: ട്വിറ്റര്‍ മേധാവിക്കെതിരെ വധ ഭീഷണിയുമായി ഐസിസ് ഭീകരവാദികള്‍ . തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ളോക്ക് ചെയ്താല്‍ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ട്വിറ്റര്‍ സ്ഥാപകന്‍ ജാക്ക് ഡോര്‍സിക്ക് ഐസിസ് ഭീകരര്‍ മുന്നറിയിപ്പു നല്കി. ജാക്ക് ഡോര്‍സിയുടെ ചിത്രവും ഭീഷണി സന്ദേശത്തിനൊപ്പം ഐസിസ് പുറത്തു വിട്ടിട്ടുണ്ട്.
അതേസമയം ഭീഷണിയെ ഗൗരവമായാണ് കാണുന്നതെന്നു പറഞ്ഞ ജാക്ക് ഡോര്‍സി ലോകമെങ്ങുമുള്ള തങ്ങളുടെ ജീവനക്കാരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിച്ചു. ട്വിറ്റര്‍ ജീവനക്കാര്‍ക്ക് തങ്ങള്‍ മരണം വിധിച്ചിരിക്കുകയാണെന്ന് ഐസിസ് മുന്നറിയിപ്പു നല്കി. ഇന്റര്‍നെറ്റിലെ യുദ്ധത്തിന് ഭൂമിയിലെ യുദ്ധത്തിലൂടെ മറുപടി നല്‍കുമെന്നാണ് ഐസിസ് ഭീഷണിയില്‍ പറയുന്നത്.
ഐസിസ് ഭീകരരുടെ കത്ത് ഇങ്ങനെയാണ്
ഞങ്ങളുടെ ഭടന്മാര് നിങ്ങളുടെ കഴുത്തുകള്‍ ലക്ഷ്യമിട്ടുകഴിഞ്ഞു. നിങ്ങള്‍ സമീപത്തെ ഒരു ബിയര്‍ പബ്ബിനു പുറത്ത് ലഹരിയില്‍ അലഞ്ഞുനടക്കുകയാണെന്ന് കരുതുക. അപ്പോഴായിരിക്കും ഒരു സിംഹം ചാടിവീണ് നിങ്ങളുടെ കഴുത്ത് വെട്ടുന്നത്. ഏതുസമയത്തും ഇത് പ്രതീക്ഷിക്കാം.
ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുന്നതിന് ഐസിസ് നേരത്തേ ട്വിറ്റര്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ കമ്പനിയുടെ നിയമത്തിനു വിരുദ്ധമായതിനാല്‍ ഇത്തരത്തിലുള്ള അക്കൗണ്ടുകള്‍ ഡിലീറ്റു ചെയ്യാന്‍ കമ്പനി തീരുമാനിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഐസിസ് ഭീകരര്‍ ട്വിറ്ററിനെതിരെ ഭീഷണി മുഴക്കി രംഗത്തെത്തിയിരിക്കുന്നത്.
Discussion about this post