ലക്നൗ: ലക്നൗവിലെ സര്‍ക്കാര്‍ സ്കൂളുകളിലേക്കുള്ള അദ്ധ്യാപക ജോലിയിലേക്ക് അപേക്ഷ അയച്ചവരില്‍ മഹാത്മാഗാന്ധിയും അമിതാഭ് ബച്ചനും വരെ. അപേക്ഷയുടെ അടിസ്ഥാനത്തില്‍ പുറത്തു വിട്ട മെരിറ്റ് ലിസ്റ്റില്‍ 94 ശതമാനം നേടി ഒന്നാമത് വന്നതും മഹാത്മാഗാന്ധി തന്നെ. ഓണ്‍ലൈന്‍ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു മെരിറ്റ് ലിസ്റ്റ് തയ്യാറാക്കി പുറത്ത്വിട്ടത്.
മഹാത്മാഗാന്ധിക്ക് തൊട്ടുപിന്നില്‍ അര്‍ഷദ് എന്ന് പേരുള്ള ഒരു സ്ത്രീയാണ് എത്തിയത്. ഓണ്‍ലൈന്‍ വഴി ക്ഷണിക്കപ്പെട്ടിരുന്ന അപേക്ഷകരില്‍ ആരോ തമാശയായി ഒപ്പിച്ച പണിയായിരുന്നു എങ്കിലും അതും മെറിറ്റ് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഇക്കാര്യം കൈകാര്യം ചെയ്യുന്ന പ്രത്യേക കമ്മറ്റി തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് പ്രമുഖരുടെ പേരുകളുമായി 15 ലധികം വ്യാജ അപേക്ഷകളാണ് വന്നത്. അപേക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ മെറിറ്റ് പട്ടിക കഴിഞ്ഞ ദിവസമാണ് അധികൃതര്‍ പുറത്ത് വിട്ടത്.
അസിസ്റ്റന്റ് ടീച്ചര്‍ പോസ്റ്റിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ബേസിക് ടീച്ചിംഗ് സര്‍ട്ടിഫിക്കറ്റ് ആണ്. യുപിയില്‍ ഇതുവരെ 16,448 പോസ്റ്റുകളില്‍ റിക്രൂട്ട്മെന്റ് നടത്തിക്കഴിഞ്ഞിരിക്കെ ഇനിയുള്ളത് ലക്നൗവിലെ 33 പോസ്റ്റുകള്‍ മാത്രമാണ്. ഇതിനാകട്ടെ 800 അപേക്ഷകര്‍ ഉണ്ടായിരുന്നു. ഇവരിലായിരുന്നു ഗാന്ധിയും ബച്ചനും ഉണ്ടായിരുന്നത്. മെറിറ്റ് പട്ടികയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാനും ഉദ്യോഗസ്ഥരെ കളിക്കാനും ഓണ്‍ലൈനില്‍ ആരോ കാട്ടിയ തമാശയായിരുന്നു ഇതെങ്കിലും ഈ അപേക്ഷകളും കൂട്ടിച്ചേര്‍ത്ത് മെരിറ്റ് ഉണ്ടാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
Discussion about this post