ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്‍ക്രഡിബിള്‍ ഇന്ത്യ കാമ്പയിന്റെ പുതിയ അംബാസിഡറാകുമെന്ന് റിപ്പോര്‍ട്ട്. ഇന്‍ക്രഡിബിള്‍ ഇന്ത്യ കാമ്പയിനു ഏറ്റവും അനുയോജ്യനായ വ്യക്തി പ്രധാനമന്ത്രിയാണെന്നു ടൂറിസം മന്ത്രി മഹേഷ് ശര്‍മ പറഞ്ഞു.
സിനിമതാരം അമീര്‍ ഖാനായിരുന്നു കഴിഞ്ഞ വര്‍ഷം ഇന്‍ക്രഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍. എന്നാല്‍ ഈ വര്‍ഷം അദ്ദേഹവുമായുള്ള കരാര്‍ പുതുക്കിയിട്ടില്ല. അസഹിഷ്ണുതാ വിവാദത്തെക്കുറിച്ചുള്ള ചില പരാമര്‍ശങ്ങളാണ് കരാര്‍ പുതുക്കാത്തിനു കാരണമെന്നാണു വിവരങ്ങള്‍.
മോദിയുടെ വിദേശ പര്യടനങ്ങള്‍ ഇന്ത്യയുടെ സ്വരം ലോകരാജ്യങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനു വലിയ പങ്കാണു വഹിച്ചിരിക്കുന്നതെന്നും മഹേഷ് ശര്‍മ പറഞ്ഞു. യൂണിയന് കള്‍ച്ചര്‍ അന്‍ഡ് ടൂറിസം മിനിസ്റ്ററിയുടെ അഭിമുഖ്യത്തില്‍ ഇന്‍ക്രഡിബിള്‍ ഇന്ത്യയുടെ കാമ്പയിന് ഇതിനോടകം ആരംഭിച്ചു.
Discussion about this post