ശബരിമലയിലെ സ്ത്രീ പ്രവേശത്തില്‍ ദേവസ്വം പ്രസിഡണ്ട് അഭിപ്രായം പറയേണ്ടതില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്തയോഗത്തില്‍ പ്രയാര്‍ ഗോപാലകൃഷ്ണന് സ്വീകരിച്ചത് മര്യാദകെട്ട സമീപനമാണ്.-മന്ത്രി വിമര്‍ശിച്ചു.
ഒരു മുരച്ച വര്‍ഗ്ഗീയ വാദിയുടെ ശബ്ദമാണ് അവലോകന യോഗത്തില്‍ കേട്ടത്. മുഖ്യമന്ത്രിക്കെതിരെ ആക്രോശിക്കുക വഴി മാധ്യമശ്രദ്ധ ആകര്‍ഷിക്കാനാണ് പ്രയാര്‍ ശ്രമിച്ചത്.
ഇരിക്കുന്ന കസേര മറന്നാണ് പ്രയാര്‍ പ്രവര്‍ത്തിക്കുന്നത്. കുറ്റബോധം കാരണമാക്കാം രാജി രാജി എന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറയുന്നത്. എന്നാല്‍ പ്രയാര്‍ഗോപാലകൃഷ്ണന്റെ രാജി സര്‍ക്കാര്‍ ആവശ്യപ്പെടില്ല.
ശബരിമലയില്‍ ഉപവാസം നടത്തിയ പ്രസിഡണ്ടിന്റെ നടപടി സുപ്രിം പോടതി വിധിയുടെ ലംഘനമാണ്. വികാരമല്ല വിചാരമാണ് ദേവസ്വം പ്രസിഡണ്ടിന്റെ സമീപനമെന്നും കടകംപിള്ളി സുരേന്ദ്രന് പറഞ്ഞു. ദര്‍ശനത്തിന് സംഭാവന സ്വീകരിക്കണമെന്നത് മുഖ്യമന്ത്രിയുടെ ഒരു നിര്‍ദ്ദേശം മാത്രമായിരുന്നുവെന്നും കടകംപിള്ളി സുരേന്ദ്രന്.
Discussion about this post