സ്വാശ്രയ മെഡിക്കല്‍ കോളേജികളിലെ എല്ലാ സീറ്റിലും പ്രവേശനം നടത്താനുള്ള ഇടത് സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടടേശന്. എല്ലാവര്ക്കും തുല്യനീതി ഉറപ്പാക്കാന്‍ തീരുമാനം കൊണ്ട് കഴിയുമെന്ന് വെള്ളാപ്പള്ളി നടേശന് പ്രതികരിച്ചു.
കോടികള്‍ കോഴവാങ്ങിയവരെ നിയന്ത്രിക്കണം. പ്രവേശനനിയന്ത്രണം ഏറ്റെടുത്ത നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകണമെന്നും ഫീസ് ഏകീകരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു .
അതേസമയം സാമദായിക സംഘടനകളും ക്രൈസ്തവ സഭകളും നടത്തുന്ന മാനേജ്മെന്റുകള്‍ സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരുന്നു. തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഇവര്‍.
Discussion about this post