ലഖനൗ:ബിഎസ്പിക്ക് കനത്ത തിരിച്ചടി നല്കി മായാവതിയുടെ അടുത്ത അനുയായിയും മുന്‍ എംപിയുമായ ബ്രജേഷ് പത്തക് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ബിഎസ്പി ദേശീയ സെക്രട്ടറിയായിരുന്ന സ്വാമി പ്രസാദ മൗര്യ മയാവതിയ്ക്കെതിരെ തിരിഞ്ഞതിന് പിന്നാലെ പത്തക് കൂടി പാര്‍ട്ടി വിട്ടത് മായാവതിക്ക് കനത്ത തിരിച്ചടിയാണ്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തില്‍ ബ്രിജേഷ് പത്തക് താന്‍ ബിജെപിയില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ചു. ബ്രാഹ്മണ മേഖലയില്‍ സ്വാധീനമുള്ള ബ്രിജേഷ് പത്തക് 2007ല്‍ മായാവതിയെ അധികാര അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.
അതേസമയം മൗര്യുള്പ്പടെ ഉള്ള നേതാക്കളെ പോലെ മായാവതിയുടെ സീറ്റ് വില്പനയില് പ്രതിഷേധിച്ചല്ല ബ്രിജേഷ് പാര്‍ട്ടി വിട്ടതെന്ന് ശ്രദ്ധേയമാണ്. മോദിയുടെ പ്രവര്‍ത്തനങ്ങളെ താന്‍ പിന്തുണക്കുന്നുവെന്നും ബിജെപിയുടെ സംസ്ക്കാരത്തില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നുമാണ് ബ്രജേഷ് പത്തക് പറയുന്നത്.
Discussion about this post