തിരുവനന്തപുരം: ശ്രീകൃഷ്ണജയന്തി ആഘോഷിക്കാനുളള സി.പി.എമ്മിന്റെ തീരുമാനത്തെ പ്രത്യക്ഷമായി പരിഹസിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഗണേശോത്സവവും ശ്രീകൃഷ്ണജയന്തിയും മറ്റും കഴിഞ്ഞ വര്‍ഷങ്ങളില്‍ ആഘോഷിച്ച സി.പി.എം വരും വര്‍ഷങ്ങളില്‍ മുത്തപ്പന് വെള്ളാട്ടവും കുട്ടിച്ചാത്തന് സേവയും 2021-ല്‍ പതിനാറടിയന്തിരവും നടത്തുമെന്നും ഇത് സി.പി.എമ്മിന്റെ വൈരുധ്യാതിഷ്ടിത ഭൗതികവാദമാണെന്നും പോസ്റ്റില്‍ സുരേന്ദ്രന് കുറിച്ചിട്ടുണ്ട്.
ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ;
[fb_pe url=”https://www.facebook.com/KSurendranOfficial/posts/1092553490829286″ bottom=”30″]
ശ്രീകൃഷ്ണജയന്തി ആഘോഷിക്കാനുളള സി.പി.എമ്മിന്റെ തീരുമാനം അവര്‍ക്കുണ്ടാക്കിയ മാനസാന്തരമാണെന്നായിരുന്നു നേരത്തെ ബി.ജെ.പി.സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പരാമര്‍ശിച്ചിരുന്നു.
Discussion about this post