തിരുവനന്തപുരം: ഭരണമെന്നത് സമരം പോലെയല്ലെന്ന് എല്‍.ഡി.എഫ് തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.ഡി.എഫ് ഭരണകാലത്ത് എല്ലാം എതിര്‍ക്കുകയും എല്ലാത്തിലും അഴിമതി ആരോപണം ഉന്നിയിക്കുകയുമായിരുന്നു എല്‍.ഡി.എഫ് ചെയ്തിരുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഓണപ്പരീക്ഷയ്ക്ക് തയ്യാറെടുക്കേണ്ട സമയത്തും കുട്ടികള്‍ക്ക് പാഠപുസ്തകം എത്തിയിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ തയ്യാറാകണം. നിയമന നിരോധനത്തെ കുറിച്ച് ഡിവൈഎഫ്ഐയ്ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ലെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.
Discussion about this post