കാണ്‍പൂര്‍: ദളിത് സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍, സമാജ്വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ഇര്‍ഷാദ് ഖുറേഷിയടക്കം മൂന്നു പേര്‍ക്കെതിരേ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. ഖുറേഷിയെക്കൂടാതെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ജിതേന്ദ്ര കുമാര്‍ ശ്രീവാസ്തവ, ഇബ്രാഹിം എന്നിവരുടെ പേരുകളും എഫ്.ഐ.ആറില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഖുറേഷി, ഉത്തര്‍പ്രദേശിലെ സമാജ്വാദി പാര്‍ട്ടി സര്‍ക്കാരില്‍ മന്ത്രിസ്ഥാനം വഹിക്കുന്നയാളാണ്. 2014 മാര്‍ച്ച് 19ന് കാണ്‍പൂരിലാണ് കേസിനാസ്പദമായ സംഭവം. ഖുറേഷി പ്രദേശത്തെ പഞ്ചായത്ത് അദ്ധ്യക്ഷനായിരുന്നു അന്ന്.
സംഭവദിവസം, കുട്ടിയോടൊപ്പം സ്വന്തം വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന സ്ത്രീയെ മൂവരും ചേര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നെന്നാണ് കേസ്.
ഇന്ത്യന്‍ ശിക്ഷാനിയമവും, എസ്.സി.എസ്.ടി ആക്റ്റ് പ്രകാരവുമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം കേസില്‍ ഇതു വരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അന്വേഷണോദ്യോഗസ്ഥന് ചൗധരി രമേഷ് സിംഗ് അറിയിച്ചു.
Discussion about this post