തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് മുമ്പ് ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം.മാണിക്ക് ക്ലീന്ചിറ്റ്നല്കണമെന്ന്
കേരള കോണ്‍ഗ്രസ്(എം) ആവശ്യപ്പെട്ടിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസില്‍ സുതാര്യവും സത്യസന്ധവുമായ അന്വേഷണവുമായി മുന്നോട്ട് പോകും. വിജിലന്‍സ് അന്വേഷണത്തില്‍ ഇടപെടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിന്റെ കൊലപാകവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റില്ലെന്നും ,നിസാമിനെതിരെ കേസന്വേഷണത്തില്‍ വിട്ടു വീഴ്ചച നടത്തില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
Discussion about this post