ലോകകപ്പ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്ക ക്വാര്‍ട്ടറില്‍ കടന്നു. ചെറുമീനുകളായ അയര്‍ലണ്ടിനെ 201 റണ്‍സിന് തോല്പിച്ചാണ് ദക്ഷിണാഫ്രിക്ക പൂള് ബിയില്‍ ക്വാര്‍ട്ടറില്‍ കടന്നു. മൂന്ന് മത്സരങ്ങളില്‍ ജയിച്ച ദക്ഷിണാഫ്രിക്ക ഇന്ത്യയോട് മാത്രമാംണ് പരാജയപ്പെട്ടത്.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത അമ്പത് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 411 റണ്‍സ് എടുത്തിരുന്നു. വന്‍ ലക്ഷ്യം പിന്തുടര്‍ന്ന അയര്‍ലണ്ട് 210 റണ്‍സിന് എല്ലാവരും പുറത്തായി.
Discussion about this post