കൊച്ചി : ധനമന്ത്രി കെ.എം മാണിക്കെതിരെയുള്ള അഴിമതിയാരോപണം അന്വേഷിക്കണമെന്ന് ഹൈക്കോടതി. രണ്ട് സ്ഥാപനങ്ങള്‍ക്ക് മാണി നികുതിയിളവ് നല്‍കിയെന്ന പരാതി അന്വഷിക്കണമെന്ന് കോടതി പറഞ്ഞു.പരാതി പരിഗണിക്കാന്‍ കോട്ടയം വിജിലന്‍സ് കോടതിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ശ്രീധരീയം, തോംസണ്‍ എന്നീ ഗ്രൂപ്പുകള്‍ക്ക് മുന്‍കൂര്‍ ഇളവ് നല്‍കിയെന്ന പരാതിയിലാണ് കോടതിയുടെ നിര്‍ദേശം. അഭിഭാഷകനായ നോബിള്‍ മാത്യുവാണ് ഹര്‍ജി നല്‍കിയത്. നേരത്തെ കോട്ടയം വിജിലന്‍സ് കോടതി നോബിള്‍ മാത്യുവിന്റെ ഹര്‍ജി തള്ളിയിരുന്നു. വിജിലന്‍സിന്റെ അന്വേഷണ പരിധിയില്‍ വരുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. ഇതേ തുടര്‍ന്നാണ് നോബിള്‍ മാത്യു ഹൈക്കോടതിയെ സമീപിച്ചത്.
Discussion about this post