തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ പ്രവേശത്തില്‍ സര്‍ക്കാറും മാനേജ്മെന്റുകളും തമ്മിലുള്ള തര്‍ക്കത്തില്‍ പൂര്‍ണമായ ധാരണയായില്ല. ഏകീകൃത ഫീസ് ഉള്‍പ്പടെ ഉള്ള അവശേഷിക്കുന്ന തര്‍ക്കങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച തുടരാനും ആരോഗ്യമന്ത്രികെ.കെ. ശൈലജയുമായി മാനേജ്മെന്റ് അസോസിയേഷന് നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചു. മെഡിക്കല്‍, ഡെന്റല്‍ കോഴ്സുകളിലെ 50 ശതമാനം സീറ്റ് സര്‍ക്കാറിന് വിട്ടുനല്‍കാന്‍ തയാറാണെന്ന് ചര്‍ച്ചയില്‍ മാനേജ്മെന്റുകള്‍ വ്യക്തമാക്കിയത് സര്‍ക്കാരിന് ആശ്വാസമായി. സര്‍ക്കാര്‍ അലോട്ട്മെന്റ് നടത്തുന്ന 50 സീറ്റുകളില്‍ (ആകെ സീറ്റിന്റെ 50 ശതമാനം) 20 സീറ്റുകളില്‍ കഴിഞ്ഞ വര്‍ഷത്തെ ഫീസായ 25,000 രൂപക്ക് ബി.പി.എല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശം നല്കാന് തയാറാണെന്ന് മാനേജ്മെന്റുകള്‍ അറിയിച്ചു.
സര്‍ക്കാറിന് വിട്ടുനല്‍കുന്ന അവശേഷിക്കുന്ന 30 സീറ്റുകളിലെ ഫീസ് നിരക്ക് സംബന്ധിച്ചാണ് തര്‍ക്കം നിലനില്‍ക്കുന്നത്. ഇതില്‍ കഴിഞ്ഞ വര്‍ഷത്തെ ഫീസായ 1.85 ലക്ഷം രൂപയില്‍ വര്‍ധന അനുവദിക്കാനാകില്ളെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. എന്നാല്‍, സര്‍ക്കാറിന് വിട്ടുനല്‍കുന്ന 30 സീറ്റുകളിലുംമാനേജ്മെന്റ് സീറ്റുകളിലും 12.5 ലക്ഷം രൂപ ഏകീകൃത ഫീസ് വേണമെന്ന നിലപാടിലാണ് മാനേജ്മെന്റുകള്‍. മെറിറ്റ് സീറ്റുകളുടെ ഫീസ് നിരക്കില്‍ മുഴുവന്‍ ധാരണയാകാത്ത സാഹചര്യത്തില്‍ മാനേജ്മെന്റ്, എന്‍.ആര്.ഐ സീറ്റുകളിലെ ഫീസ് നിരക്ക് സംബന്ധിച്ച ചര്‍ച്ച നടന്നില്ല.
രാവിലെ യോഗം ചേര്‍ന്ന മാനേജ്മെന്റ് അസോസിയേഷന് മുഴുവന്‍ സീറ്റുകളിലും ഏകീകൃത ഫീസ് വേണമെന്ന നിലപാടുമായാണ് ആദ്യവട്ട ചര്‍ച്ചക്ക് എത്തിയത്. എന്നാല്‍, ഏകീകൃത ഫീസ് എന്ന നിലപാട് സര്‍ക്കാര്‍ തള്ളുകയും 50 ശതമാനം സീറ്റില്‍ കുറഞ്ഞ ഫീസില്‍ പ്രവേശം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനത്തെുടര്‍ന്ന് മാനേജ്മെന്റ് അസോസിയേഷന് വീണ്ടും യോഗം ചേരുകയും വൈകീട്ട് രണ്ടാംവട്ട ചര്‍ച്ചക്ക് എത്തുകയുമായിരുന്നു. ഇതിലാണ് മെറിറ്റ് സീറ്റിലെ ഫീസ് നിരക്ക് സംബന്ധിച്ച് ഭാഗിക ധാരണയായത്.
Discussion about this post