സനോസര: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമയോചിതമായ ഇടപെടല്‍ നിരവധി മാധ്യമപ്രവര്‍ത്തകരുടെ ജീവന് രക്ഷപെടുത്തിയെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍. ഗുജറാത്തില്‍ നടന്ന ഡാം ഉല്‍ഘാടന ചടങ്ങിനിടെയാണ് ഒരു വലിയ ദുരന്തത്തില്‍നിന്ന് മോദി മാധ്യമ പ്രവര്‍ത്തകരുടെ ജീവന് രക്ഷിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി.
ചൊവ്വാഴ്ച ജാംനഗറിലെ സൗരാഷ്ട്ര നര്‍മദ ആവര്‍ത്തന്‍ ഇറിഗേഷന്‍ പദ്ധതിയുടെ ഉദ്ഘാടനത്തിനിടെയാണ് സംഭവം. ഡാമില്‍നിന്ന് വെള്ളം തുറന്നുവിട്ടുകൊണ്ട് ഉദ്ഘാടന ചടങ്ങ് നിര്‍വ്വഹിക്കാന്‍ ഒരുങ്ങവെയാണ് ജലപ്രവാഹം നടക്കേണ്ട ഭാഗത്ത് നിരവധി ഫോട്ടോഗ്രാഫര്‍മാര്‍ നില്‍ക്കുന്നത് മോദിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതിനെത്തുടര്‍ന്ന് അദ്ദേഹം ഉടന്‍തന്നെ കൈകൊട്ടി ഫോട്ടോഗ്രാഫര്‍മാരുടെ ശ്രദ്ധ ക്ഷണിക്കുകയും അപകടം ഒഴിവാക്കുകയുമായിരുന്നെന്ന് നിതിന്‍ പട്ടേല്‍ പറഞ്ഞു.
വരാനിരിക്കുന്ന അപകടത്തെക്കുറിച്ച് അറിയാതെ ചടങ്ങിന്റെ ചിത്രങ്ങളെടുക്കുന്ന തിരക്കിലായിരുന്നു ഫോട്ടോഗ്രാഫര്‍മാര്‍. ഒരു നിമിഷം മുമ്പ് ഷട്ടര്‍ തുറക്കുന്ന ബട്ടണ്‍ അമര്‍ത്തിയിരുന്നെങ്കില്‍ ശക്തമായ ജലപ്രവാഹത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അപകടം സംഭവിക്കുമായിരുന്നെന്നും പട്ടേല്‍ പറയുന്നു.
Discussion about this post