കായംകുളം: മൈക്രോഫിനാന്‍സ് പണമിടപാടില്‍ നടന്ന ക്രമക്കേടില്‍ പ്രതിഷേധിച്ച് കായംകുളം എസ്എന്‍ഡിപി യൂണിയന് ഓഫീസിലേക്ക് ധര്‍മ്മവേദി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. കായംകുളം എസ്എന്‍ഡിപി യൂണിയന് ഭാരവാഹികളില്‍ ഒരു വിഭാഗം നടത്തിയ തട്ടിപ്പിനെകുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ശ്രീനാരായണ ധര്‍മ്മവേദി പ്രവര്‍ത്തകരുടെ മാര്‍ച്ച്. മാര്‍ച്ച് ധര്‍മവേദിയുടെ നേതാവ് ഗോകുലം ഗോപാലന് ഉദ്ഘാടനം ചെയ്തു.
എസ്എന്‍ഡിപിയുടെ സ്വത്ത് വെള്ളാപ്പള്ളി നടേശന്റെ തറവാട് സ്വത്തല്ലെന്ന് അദ്ദേഹം പറഞ്ഞു. മൈക്രോഫിനാന്‍സ് വായ്പാ തുക ബാങ്കില്‍ തിരിച്ചടച്ചില്ലെന്ന മൂന്ന് എസ്എന്‍ഡിപി ശാഖകള്‍ നല്കിയ പരാതിയില്‍ കായംകുളം പോലീസ് ഒരുമാസം മുമ്പ് കേസെടുത്തിരുന്നു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി വഞ്ചാനക്കുറ്റത്തിനായിരുന്നു കേസെടുത്തത്. എസ്എന്‍ഡിപി കായംകുളം യൂണിയന് പ്രസിഡന്റ് വേലന്‍ചിറ സുകുമാരനെയും സെക്രട്ടറി പ്രദീപ് ലാല്‍, അനില്‍ കുമാര്‍ എന്നിവരെയും കേസില്‍ പ്രതിചേര്‍ത്തിരുന്നു. വായ്പതുക അംഗങ്ങള്‍ കൃത്യമായി യൂണിയന് ഓഫീസില്‍ അടച്ചിട്ടും പലര്‍ക്കും ബാങ്കില്‍ നിന്നും ജപ്തി നോട്ടീസ് വന്നതോടെയാണ് സ്ത്രീകള്‍ അടക്കമുള്ളവരുടെ വലിയ പ്രതിഷേധവും പിന്നീട് പരാതിയും നല്‍കിയത്. ഈ കേസിന്റെ അന്വേഷണം ഇപ്പോള്‍ െ്രെകംബ്രാഞ്ചാണ് നടത്തുന്നത്.
Discussion about this post