ഇസ്ലാമാബാദ്: ആകാശവാണി ബലൂചി ഭാഷയില്‍ പ്രക്ഷേപണം ചെയ്യാന്‍ തീരുമാനിച്ചതിന് പിന്നാലെ ഇന്ത്യന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നത് നിരോധിച്ച് പാക്കിസ്ഥാന്. ഡി.ടി.എച്ച് വഴിയുള്ള ഇന്ത്യന്‍ ചാനലുകളുടെ സംപ്രേക്ഷണം ആണ് നിരോധിച്ചത്. പാകിസ്ഥാന് ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയുടേതാണ് തീരുമാനം.
ചാനലുകളില്‍ ചട്ടങ്ങള്‍ പാലിക്കാതെ അമിതമായി വിദേശ ഉള്ളടക്കമുള്ള പരിപാടികള്‍ സംപ്രേക്ഷണം നടത്തുന്നത് കൊണ്ടാണ് വിലക്കേര്‍പ്പെടുത്തുന്നതെന്നാണ് പി.ഇ.എം.ആര്.എ പറയുന്നത്. ഇന്ത്യന്‍ ചാനലുകളുടെ ഡി.ടി.എച്ച് ഡീകോഡര്‍ വില്‍ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും അതോറിറ്റി തീരുമാനിച്ചു. അടുത്ത ഒക്ടോബര്‍ 15 ന് ശേഷം നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പാകിസ്ഥാന് ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി മേധാവി അബ്സര്‍ അലം വ്യക്തമാക്കി.
രാജ്യതാല്‍പ്പര്യത്തിന് എതിരായിട്ടാണ് ഇന്ത്യന്‍ ഡിഷുകള്‍ പാകിസ്ഥാനില്‍ ഉപയോഗിക്കുന്നത്. ഇത് അവസാനിപ്പിക്കണമെന്നും അബ്സര്‍ അലം ആവശ്യപ്പെട്ടു. നിലവില്‍ ഇന്ത്യന്‍ സിനിമകള്‍, നാടകങ്ങള്‍, റിയാലിറ്റി ഷോകള്‍ എന്നിവയ്ക്ക് പാകിസ്ഥാനില്‍ പ്രേക്ഷകര്‍ ഏറെയാണ്.
കഴിഞ്ഞ ദിവസം ആകാശവാണി ബലൂച് ഭാഷയില്‍ പ്രക്ഷേപണം കൂടുതല്‍ വിപുലമാക്കാന്‍ തീരുമാനിച്ചിരുന്നു. സ്വതന്ത്ര്യദിന പ്രസംഗത്തില്‍ പാകിസ്താനിലെ ബലൂച് നിവാസികളുടെ സ്ഥിതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക അറിയിച്ചതിനു പിന്നാലെയായിരുന്നു ആകാശവാണിയുടെ നീക്കം.
ഇതിനു മറുപടി എന്നോണമാണ് പാകിസ്ഥാന് ഇപ്പോള്‍ ഇന്ത്യന്‍ ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാണ് സൂചന എന്നാല്‍ ഡി.ടി.എച്ച് വഴിയുള്ള സംപ്രേക്ഷണമാണ് ആദ്യ ഘട്ടത്തില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. ഇതു സംബന്ധിച്ച കത്ത് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്സിക്കടക്കം കൈമാറിയതായും ഇലക്ട്രോണിക് റെഗുലേറ്ററി മീഡിയ അതോറിറ്റി ചെയര്മാന് അബ്സര്‍ ആലം പറഞ്ഞു. മുപ്പത് ലക്ഷത്തിനടുത്ത് ഇന്ത്യന്‍ ഡി.ടി.എച്ച് ഡീകോര്ഡറുകള് പാക്കിസ്ഥാനിലുണ്ട്.
Discussion about this post