ലണ്ടന്‍: നേതാജി സുഭാഷ് ചന്ദ്രബോസ് മരിച്ചത് വിമാനാപകടത്തിലെന്ന് വ്യക്തമാക്കുന്ന ജാപ്പനീസ് സര്‍ക്കാരിന്റെ രേഖകള്‍ ഒറു വെബ് സൈറ്റ് പുറത്ത് വിട്ടു. നേതാജിയുടെ മരണവുമായി ബന്ധപ്പെട്ട് ജാപ്പനീസ് സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ടാണ് ബ്രിട്ടണ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെബ്സൈറ്റ് പുറത്ത് വിട്ടത്.
1956 ജനുവരിയിലാണ് തിരോധാനത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ത്തിയായത്. റിപ്പോര്‍ട്ട് ടോക്കിയോയിലെ ഇന്ത്യന്‍ എംബസിക്കു ജപ്പാന് നല്‍കിയിരുന്നു. രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ അടങ്ങിയതിനാലാണ് ഈ റിപ്പോര്‍ട്ട് ഇന്ത്യന്‍ സര്‍ക്കാര്‍ പുറത്തുവിടാതിരുന്നത്.
വിമാനാപകടത്തില്‍ നേതാജിക്കു ഗുരുതര പരുക്കേറ്റിരുന്നു. സംഭവ ദിവസം വൈകീട്ട് മൂന്നിന് നേതാജിയെ തായ്പെയിലെ സൈനികാശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി ഏഴോടെ മരിച്ചു. ആഗസ്റ്റ് 22ന് തായ്പെയിലുള്ള മുന്‍സിപ്പില്‍ ശ്മശാനത്തില്‍ മൃതദേഹം സംസകരിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
തായ്വാനില് 1945 ഓഗസ്ത് 18ന് ഉണ്ടായ വിമാനാപകടത്തിലാണ് സുഭാഷ് ചന്ദ്രബോസ് മരിച്ചതെന്നാണ് ജപ്പാന് 60 വര്‍ഷം പഴക്കമുള്ള ഔദ്യോഗിക രേഖകള്‍ പറയുന്നത്.’ബോസ്ഫയല്‍സ് ഡോട്ട് ഇന്‍ഫോ’ എന്ന ബ്രിട്ടീഷ് വെബ്സൈറ്റ് ആണ് നേതാജിയുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും തെളിവുകളും പുറത്തുവിട്ടത്. ഈ രേഖകള്‍ ജപ്പാന് അധികൃതര്‍ പരിശോധിച്ചിരുന്നു. 1956ല്‍ തയ്യാറാക്കിയ ഈ റിപ്പോര്‍ട്ട് അക്കാലത്തുതന്നെ ജപ്പാനിലെ ഇന്ത്യന്‍ എംബസിയ്ക്ക് നല്‍കിയിരുന്നതായും വെബ്സൈറ്റ് വ്യക്തമാക്കുന്നു.
Discussion about this post