ഡല്‍ഹി: സാമൂഹ്യ പരിഷ്കരണം എന്ന പേരില്‍ മതസ്വാതന്ത്ര്യത്തില്‍ സുപ്രീംകോടതിക്ക് ഇടപെടാനാകില്ലെന്ന് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്. വ്യക്തി നിയമങ്ങള്‍ മാറ്റിയെഴുതാന്‍ കോടതികള്‍ക്ക് സാധിക്കില്ല എന്നും ബോര്‍ഡ് സുപ്രീം കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. മുത്തലാഖിന്റെ സാധുത തിരുമാനിക്കുന്നത് കോടതികളല്ല. ഇത്തരം രീതികള്‍ ഇസ്ലാമില്‍ അനുവദനീയമാണ്. ചോദ്യം ചെയ്യാവുന്ന നിയമങ്ങളുടെ പരിധിയില്‍ വിശുദ്ധ വചനങ്ങള്‍ വരുന്നില്ലെന്നും സത്യവാങ്മൂലം ചൂണ്ടിക്കാട്ടി.
ഭരണഘടന ഉറപ്പ് നല്കുന്ന മൗലികാവകാശങ്ങളും വ്യക്തി നിയമങ്ങളും ഏറ്റുമുട്ടുന്ന ഒരുകൂട്ടം ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയിലാണ്. ഈ കേസിലാണ് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.
അവശ്യ ഘട്ടങ്ങളില്‍ വിവാഹമോചനം ഖുറാനില്‍ അഭികാമ്യമല്ലെങ്കിലും അവുവദിച്ചിട്ടുള്ളതാണ്. വിവാഹം, വിവാഹമോചനം, ജീവനാംശം എന്നിവയെല്ലാം ഒരോ മതങ്ങളിലും വ്യത്യസ്തമാണ്, ബോര്‍ഡ് പറയുന്നു.
മുത്തലാഖിനെ ചോദ്യം ചെയ്ത് ചില മുസ്ലിം സ്ത്രീകള്‍ രംഗത്ത് വരികയുണ്ടായി. അതില്‍ ഇസ്രത്ത് ജഹാന് എന്ന യുവതിയെ ഭര്‍ത്താവ് ഫോണിലൂടെ വിളിച്ച് മൊഴിചൊല്ലിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വാക്കാല്‍ ഉള്ള ഇത്തരം വിവാഹ മോചനം മൗലികാവകാശത്തിന്റെ ലംഘനമാണമെന്ന് ചൂണ്ടിക്കാട്ടി ജഹാന് കോടതിയെ സമീപിക്കുകയായിരുന്നു. തന്റെ നാല് കുട്ടികളെ വളര്‍ത്താനുള്ള അവകാശം നിഷേധിച്ചുവെന്നും അതിനാല്‍ മുത്തലാഖുകള്‍ നിരോധിക്കണമെന്നും യുവതി ഹര്‍ജി നല്‍കുകയായിരുന്നു.
Discussion about this post